അടച്ചിട്ട വീടുകളിൽ മോഷണം;​ 13 പവൻ നഷ്​ടപ്പെട്ടു

വീട്ടുകാർ ശബരിമല ദർശനത്തിന് പോയ സമയത്താണ് സംഭവം എടപ്പാൾ: ശബരിമല ക്ഷേത്ര ദർശനത്തിന് പോയ സമയത്ത് മൂന്ന് വീടുകളിൽ മോഷണം. 13 പവൻ സ്വർണാഭരണങ്ങളും 6,000 രൂപയും നഷ്ടമായി. കാടഞ്ചേരി പടിഞ്ഞാറയിൽ സുകുമാരൻ, സഹോദരങ്ങളായ മോഹനൻ, സുരേഷ് എന്നിവരുടെ വീടുകളിലാണ് മോഷണം. സുകുമാര​െൻറ പേരക്കുട്ടിയുടെ ചോറൂണിനായി ഇവർ കഴിഞ്ഞ ദിവസം ശബരിമലയിലേക്ക് പോയിരുന്നു. ബുധനാഴ്ച തിരിച്ചെത്തിയപ്പോഴാണ് മൂന്ന് വീടുകളുടെയും മുൻവാതിലുകളുടെ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. സുകുമാര​െൻറ വീട്ടിൽനിന്ന് സ്വർണാഭരണങ്ങളും മോഹന​െൻറ വീട്ടിൽനിന്ന് പണവുമാണ് നഷ്ടമായത്. പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.