സി.പി.എം പാർട്ടി കോൺഗ്രസ്​ എപ്രിൽ 18–22 വരെ ഹൈദരാബാദിൽ

സി.പി.എം പാർട്ടി കോൺഗ്രസ് എപ്രിൽ 18–22 വരെ ഹൈദരാബാദിൽ ന്യൂഡൽഹി: സി.പി.എമ്മി​െൻറ 22ാം പാർട്ടി കോൺഗ്രസ് ഏപ്രിൽ 18–22 വരെ ഹൈദരാബാദിൽ ചേരും. വ്യാഴാഴ്ച അവസാനിച്ച പി.ബിയാണ് തീയതി തീരുമാനിച്ചത്. വർഗ, ബഹുജന സംഘടനകൾ സെപ്റ്റംബർ 18ന് നടത്തുന്ന സമ്മേളനത്തിനും സെപ്റ്റംബർ 28 ന് തൊഴിലില്ലായ്മെക്കതിരെ യുവാക്കൾ നടത്തുന്ന പ്രതിഷേധത്തിനും നവംബർ ഒമ്പതു മുതൽ 11 വരെ തൊഴിലാളി യൂനിയനുകൾ പാർലമ​െൻറിന് മുന്നിൽ നടത്തുന്ന ധർണക്കും പി.ബി പിന്തുണ അറിയിച്ചു. നവ ഉദാരവത്കരണ നയങ്ങൾെക്കതിരെ ഉയരുന്ന പ്രതിരോധങ്ങളിൽ സന്തുഷ്ടി പ്രകടിപ്പിച്ചതിനൊപ്പം ജനാധിപത്യത്തിന് വർഗീയശക്തികൾ വെല്ലുവിളി ഉയർത്തുന്നതിൽ ആശങ്കയും പ്രകടിപ്പിച്ചു. കാർഷിക പ്രതിസന്ധി കൂടുന്നതിനൊപ്പം തൊഴിലില്ലായ്മ എല്ലാ മേഖലകളിലും വ്യാപിക്കുന്നുവെന്നും പി.ബി നിരീക്ഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.