ലഹരി ഉപയോഗത്തി‍െൻറ സ്വഭാവം മാറുന്നു; മയക്കുഗുളികകൾ സുലഭം

പാലക്കാട്: സംസ്ഥാനത്ത് ലഹരി ഉപയോഗത്തി​െൻറ സ്വഭാവം മാറുന്നതായി എക്സൈസ് വകുപ്പ്. കടുത്ത നിയന്ത്രണത്തിൽ വിൽക്കുന്ന മയക്കുഗുളികകൾ അടക്കമുള്ളവ യഥേഷ്ടം അതിർത്തി കടന്നെത്തുന്നെന്നാണ് വകുപ്പി‍​െൻറ കണക്കുകൾ കാണിക്കുന്നത്. മാനസികാസ്വാസ്ഥ്യമുള്ളവർക്ക് നൽകുന്ന നൈട്രാസിഫാം ഉൾെപ്പടെയുള്ള ഗുളികകളാണ് എത്തുന്നത്. അയൽ സംസ്ഥാനങ്ങളിൽ ഇവക്ക് നിയന്ത്രണമില്ലാത്തത് ലാക്കാക്കിയാണിത്. കഴിഞ്ഞ ഒരു മാസത്തിനിടെ 142 നൈട്രാസിഫാം ഗുളികകളാണ് അതിർത്തി ജില്ലയായ പാലക്കാട്ട് പിടികൂടിയത്. സംഭവത്തിൽ എക്സൈസ് കമീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. മറ്റ് ജില്ലകളിലും സമാനമായ മയക്കുഗുളികകൾ പിടികൂടുന്നുണ്ട്. വിപണനനിയന്ത്രണമുള്ള ഗുളികകൾ മെഡിക്കൽ ഷോപ്പുകളിൽ സാധാരണ വിൽപനക്ക് വെക്കാറില്ല. ഡോക്ടറുടെ കൃത്യമായ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ ഇവ നൽകൂ. അതും തിരിച്ചറിയൽ രേഖ ഉൾെപ്പടെ പരിശോധിച്ചശേഷം മാത്രം. എക്സൈസ് സംഘം ഇടവേളകളിൽ സ്റ്റോക്ക് പരിശോധിക്കുകയും ചെയ്യാറുണ്ട്. ഇത്ര ജാഗ്രതയോടെ വിൽപന നടത്തുന്ന ഗുളികകളാണ് അയൽ സംസ്ഥാനങ്ങളിൽനിന്ന് എളുപ്പത്തിൽ ലഭ്യമാകുന്നത്. മദ്യത്തെപ്പോലെ മണമുണ്ടാകില്ല, എവിടെ വെച്ചും ഉപയോഗിക്കാം എന്നീ സൗകര്യങ്ങളാണ് ആളുകളെ ആകർഷിക്കുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.