മുതിര്‍ന്ന കോൺഗ്രസ് നേതാക്കള്‍ ഇന്ന് വേങ്ങരയില്‍; ലീഗ്^കോൺഗ്രസ് ബന്ധം ഊഷ്മളമാവുമെന്ന്​ നേതാക്കള്‍

മുതിര്‍ന്ന കോൺഗ്രസ് നേതാക്കള്‍ ഇന്ന് വേങ്ങരയില്‍; ലീഗ്-കോൺഗ്രസ് ബന്ധം ഊഷ്മളമാവുമെന്ന് നേതാക്കള്‍ വേങ്ങര: അസംബ്ലി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ള കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ വേങ്ങരയിലെത്തും. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വേങ്ങര വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കോൺഗ്രസ് നേതൃയോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, എം.എം. ഹസന്‍ എന്നിവര്‍ പങ്കെടുക്കും. വേങ്ങരയില്‍ ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോട് കൂടി ലീഗുമായി അകന്ന കോൺഗ്രസ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തെകൂടി യു.ഡി.എഫ് സംവിധാനത്തിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് തിരക്കിട്ട് മുതിർന്ന നേതാക്കള്‍ വേങ്ങരയിലെത്തുന്നത് എന്നാണ് സൂചന. ഇക്കഴിഞ്ഞ ദിവസം കാരാത്തോട് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് കണ്‍വെൻഷന് ഏറെ പ്രാധാന്യമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.