നഗരത്തിൽ അഞ്ചിടങ്ങളിൽ പൈപ്പ് പൊട്ടി; നന്നാക്കാൻ ആളില്ല

മലപ്പുറം: കരാറുകാരുടെ സമരവും തുടർച്ചയായ അവധിദിനങ്ങളും മലപ്പുറം നഗരവാസികളുടെ കുടിവെള്ളം മുട്ടിക്കുന്നു. അഞ്ചിടങ്ങളിൽ പൈപ്പ് പൊട്ടി പ്രതിസന്ധി തുടരുമ്പോഴും ഇവയൊന്നും നേരെയാക്കാൻ ആളില്ലെന്നതാണ് അവസ്ഥ. സർക്കാർ കരാറുകാർ കുടിശ്ശിക നൽകാത്തതിെന ചൊല്ലി സമരത്തിലായതും അവധിദിനവും കാരണം പൈപ്പ് തകരാറിലായ ഭാഗങ്ങളിലേക്കുള്ള ജലവിതരണത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുക‍യാണ് അധികൃതർ. ചെറാട്ടുകുഴി റോഡിൽ പത്മ തിയറ്ററിന് സമീപം, ജൂബിലി റോഡിൽ വിജയബാങ്കിന് മുൻവശം, എം.എസ്.പി പെൻഷൻ ഭവൻ റോഡിന് സമീപം, കോണോംപാറ ചുങ്കം റോഡിൽ രണ്ടിടങ്ങളിലുമാണ് കുടിവെള്ള പൈപ്പിൽ ചോർച്ച കണ്ടെത്തിയത്. എന്നാൽ, അറ്റകുറ്റപ്പണിയില്ലാതെ കുടിവെള്ളവിതരണം പൂർണതോതിൽ നടത്താനാവാത്ത അവസ്ഥയിലാണ് വാട്ടർ അതോറിറ്റി അധികൃതർ. നഗരത്തി​െൻറ പല ഭാഗങ്ങളിൽ ഇപ്പോഴും വെള്ളക്ഷാമം ഉണ്ട്. കോഡൂരിൽ ദിവസങ്ങളായി പ്രധാന പൈപ്പിൽ കണ്ടെത്തിയ ചോർച്ച ഇനിയും പരിഹരിച്ചിട്ടില്ല. അതേസമയം, പൊട്ടിയ പൈപ്പിലൂടെ വിതരണം നടത്തുന്നതിനാൽ കഴിഞ്ഞ ദിവസം മലിനജലം ലഭിച്ച സംഭവവുമുണ്ടായി. പ്രതിസന്ധി തുടർന്നാൽ മഴക്കാലത്ത് പോലും ജലത്തിനായി പണം മുടക്കേണ്ട ഗതികേടിലേക്കാണ് നഗരവാസികൾ എത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.