പരിസ്​ഥിതി മലിനീകരണത്തിനെതിരെ ഗഡ്​കരിയുടെ മുന്നറിയിപ്പ്​ കാർ നിർമാതാക്കൾ ബദൽ മാർഗം തേടണം

പരിസ്ഥിതി മലിനീകരണത്തിനെതിരെ ഗഡ്കരിയുടെ മുന്നറിയിപ്പ് കാർ നിർമാതാക്കൾ ബദൽ മാർഗം തേടണം ന്യൂഡൽഹി: വർധിച്ചുവരുന്ന പരിസ്ഥിതി മലിനീകരണം തടയാൻ കാർ നിർമാതാക്കൾ ബദൽ മാർഗം േതടണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പെട്രോൾ, ഡീസൽ എൻജിനുകൾക്ക് പകരം കാർ നിർമാതാക്കൾ പരിസ്ഥിതിക്ക് ഹാനികരമാവാത്ത ബദൽ മാർഗങ്ങൾ തേടിയേ തീരൂവെന്ന് അദ്ദേഹം പറഞ്ഞു. ഇല്ലെങ്കിൽ അത്തരം വാഹനങ്ങൾ റോഡുകളിൽനിന്ന് തുടച്ചുനീക്കാൻ മടിക്കില്ല. പരിസ്ഥിതി മലിനീകരണം കുറക്കുക എന്നതാണ് സർക്കാറി​െൻറ ലക്ഷ്യം. ഇതിന് കർക്കശ നടപടിയെടുക്കും. ഭാവി പെട്രോളി​െൻറയും ഡീസലിേൻറതുമല്ല. ബദൽ മാർഗങ്ങളുടേതാണ്. ഇതിനായി കാർ നിർമാതാക്കൾ ഗവേഷണത്തിന് മുൻഗണന നൽകണമെന്നും ഗഡ്കരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.