പെരുന്നാൾ സംഗമവും ഓണാഘോഷവും

തിരൂരങ്ങാടി: വെന്നിയൂർ കപ്രാട് ചേതക് കലാസാംസ്‌കാരിക വേദിയുടെയും കുട്ടൻ മാസ്റ്റർ സ്മാരക ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ പെരുന്നാൾ സംഗമവും ഓണഘോഷവും തിരൂരങ്ങാടി നഗരസഭാധ്യക്ഷ കെ.ടി. റഹീദ ഉദ്ഘാടനം ചെയ്തു. സി.പി. നാസർ അധ്യക്ഷത വഹിച്ചു. കേരള ഫുട്ബാൾ അസോസിയേഷൻ അണ്ടർ 19 വിഭാഗത്തിൽ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത മിനീഷിനെ അനുമോദിച്ചു. തെന്നല പഞ്ചായത്ത് പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ, ഹംസ അഞ്ചുമുക്കിൽ, കൗൺസിലർ ആങ്ങാടൻ ജാഫർ, കെ.വി. മജീദ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം മുഹമ്മദലി മാസ്റ്റർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സോമനാഥൻ മാസ്റ്റർ, മോഹനൻ പനച്ചിക്കൽ, വേലായുധൻ വെന്നിയൂർ എന്നിവർ സംസാരിച്ചു. കെ.ടി. സജീഷ് സ്വാഗതവും കെ.പി. സത്യജിത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.