റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ പട്ടിണി സമരം നടത്തി

തിരൂരങ്ങാടി: റേഷൻ മേഖലയോടുള്ള അവഗണനക്കെതിരെ ഓൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫിസിന് മുന്നിൽ തിരുവോണനാളിൽ പട്ടിണി സമരം നടത്തി. റേഷൻ സാധനങ്ങൾ കടകളിൽ എത്തിക്കുന്നതിലെ അപാകതകൾ പരിഹരിക്കുക, കമീഷൻ കുടിശ്ശിക ഉടൻ നൽകുക, കമീഷൻ ഇൻകം ടാക്‌സ് ഒഴിവാക്കുക, സർക്കാർ നൽകിയ വേതന വ്യവസ്ഥകൾ പാലിക്കുക, കടകളിൽ കമ്പ്യൂട്ടറും ഇ-പോസ്റ്റ് മെഷീനും സ്ഥാപിക്കുക, മണ്ണെണ്ണ, ആട്ട, പഞ്ചസാര എന്നിവയുടെ കമീഷൻ കാലോചിതമായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. റേഷൻ വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കെ. കുഞ്ഞാവ ഹാജി അധ്യക്ഷത വഹിച്ചു. കെ. ശിവദാസൻ, പൂവന്തേരി ബഷീർ, എം.കെ. കേശവൻ, കെ. ജയകൃഷ്ണൻ, കെ. ലിയാക്കത്തലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.