മേഘമഴ: അട്ടപ്പാടി ചുരത്തിൽ ഗതാഗത തടസ്സം

അഗളി: സൈലൻറ് വാലി നാഷനൽ പാർക്ക് പ്രദേശത്ത് മേഘമഴ അനുഭവപ്പെട്ടതിനെത്തുടർന്ന് അട്ടപ്പാടി ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച വൈകീട്ടാണ് ചുരത്തിലെ മന്ദംപൊട്ടി ഭാഗത്തെ പാലം കരകവിഞ്ഞൊഴുകിയത്. ഇവിടെ പാലത്തിൽനിന്ന് ഒരു മീറ്റർ ഉയരത്തിൽ മലവെള്ളം ഇരച്ചെത്തുകയായിരുന്നു. രണ്ടു മണിക്കൂറിലധികം നേരം ഇരുഭാഗത്തു നിന്നുമെത്തിയ വാഹനങ്ങൾ പാലം കടക്കാനാകാതെ കുടുങ്ങിക്കിടന്നു. സൈലൻറ് വാലി ഭാഗത്ത് അടുത്തിടെ ഉണ്ടാകുന്ന രണ്ടാമത്തെ മേഘമഴയാണിത്. മുമ്പ് കുന്തിപ്പുഴയിലും ഇത്തരത്തിൽ അപ്രതീക്ഷിതമായി വെള്ളം ഉയർന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.