കോൺഗ്രസ്​, ബൂർഷ്വ പാർട്ടി ബന്ധം: വീണ്ടും ചർച്ചചെയ്യാൻ സി.പി.എം

കോൺഗ്രസ്, ബൂർഷ്വ പാർട്ടി ബന്ധം: വീണ്ടും ചർച്ചചെയ്യാൻ സി.പി.എം സ്വന്തം ലേഖകൻ ന്യൂഡൽഹി: പുതിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസുമായുള്ള ബന്ധം എന്തായിരിക്കണമെന്നത് സംബന്ധിച്ച് സി.പി.എമ്മിൽ വീണ്ടും ചർച്ചക്ക് അരങ്ങൊരുങ്ങുന്നു. 22ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം തയാറാക്കുന്നത് ചർച്ച ചെയ്യാൻ ബുധനാഴ്ച പി.ബി യോഗം ആരംഭിച്ചതോടെ കേന്ദ്ര നേതൃത്വത്തിൽതന്നെ വീണ്ടും ചൂടേറിയ ചർച്ച തുടങ്ങി. യോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കരട് രാഷ്ട്രീയ പ്രമേയം തയാറാക്കുന്നതിന് മുന്നോടിയായുള്ള രൂപരേഖ അവതരിപ്പിച്ചു. കോൺഗ്രസ് ബന്ധത്തെ ചൊല്ലി പാർട്ടിയിൽ രണ്ടഭിപ്രായം ഉള്ള സാഹചര്യത്തിൽ കരട് രാഷ്ട്രീയ പ്രമേയം തയാറാക്കുന്നതിനുമുമ്പ് ഇതുസംബന്ധിച്ച് ചർച്ച വേണമെന്നാണ് യെച്ചൂരിയുടെ രൂപരേഖയിൽ ഉള്ളതെന്നാണ് വിവരം. ഒപ്പം പുതിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ബൂർഷ്വാ പാർട്ടികളുമായുള്ള ബന്ധത്തെക്കുറിച്ചും ചർച്ച നടത്തണമെന്നും ജനറൽ സെക്രട്ടറി അവതരിപ്പിച്ചതിൽ പറയുന്നു. ഇതിൽ ഉൾപ്പെടെ പി.ബിയിൽ ചർച്ച ആരംഭിച്ചു. വ്യാഴാഴ്ചയും പി.ബി തുടരും. ഇതോടെ ഒക്ടോബറിൽ ചേരുന്ന കേന്ദ്ര കമ്മിറ്റിയിലേക്ക് കോൺഗ്രസ് ബന്ധം സംബന്ധിച്ച ചർച്ച പോകുമെന്ന് ഉറപ്പായി. േകന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് കരട് രാഷ്ട്രീയ പ്രമേയത്തി​െൻറ രൂപരേഖ തയാറാക്കേണ്ടത്. തുടർന്ന് അത് സംസ്ഥാന ഘടകങ്ങൾക്ക് ചർച്ചക്ക് അയച്ച് നൽകുകയും പൊതുഅഭിപ്രായം അടക്കം തേടിയശേഷം ജനുവരിയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ കരട് പ്രമേയമായി അംഗീകരിക്കുകയും ചെയ്യും. രാജ്യസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബംഗാൾ ഘടകം കോൺഗ്രസ് ബന്ധം സംബന്ധിച്ച് എടുത്ത നിലപാട് കേന്ദ്ര കമ്മിറ്റിയിൽ അടക്കം കടുത്ത വാദപ്രതിവാദങ്ങൾക്കും ഒടുവിൽ വോെട്ടടുപ്പിനും വഴിതെളിച്ചിരുന്നു. സീതാറാം യെച്ചൂരിയെ കോൺഗ്രസ് പിന്തുണയോടെ മത്സരിപ്പിക്കണമെന്ന ആവശ്യത്തിലൂടെ രാഷ്ട്രീയ തൊട്ടുകൂടായ്മ വേണ്ടെന്ന നിലപാടാണ് ബംഗാൾ ഘടകം കൈക്കൊണ്ടത്. ഒഡീഷ സംസ്ഥാന ഘടകവും ഇൗ നിലപാടിനൊപ്പമായിരുന്നു. എന്നാൽ, കേരളം അടക്കമുള്ള ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിർ നിലപാട് സ്വീകരിച്ചു. വോെട്ടടുപ്പ് വേണമെന്ന ബംഗാൾ ഘടകത്തി​െൻറ ആവശ്യത്തിന്മേൽ അത് കോൺഗ്രസ് ബന്ധമെന്ന ആവശ്യം വോട്ടിനിട്ട് തള്ളുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.