ആരോഗ്യം വീണ്ടെടുക്കുംവരെ ആനയെ തുറവൂരിൽ നിർത്തും

ആരോഗ്യം വീണ്ടെടുക്കുംവരെ ആനയെ തുറവൂരിൽ നിർത്തും തുറവൂർ: ലോറിയിൽനിന്ന് ഇരുമ്പുകൂട് തകർത്ത് ചാടി ഒാടി ചതുപ്പിൽ വീണ മുല്ലക്കൽ ക്ഷേത്രത്തിലെ ബാലകൃഷ്ണൻ എന്ന കൊമ്പനാനയെ സംഭവസ്ഥലത്തുനിന്ന് ഉടൻ മാറ്റില്ല. ആരോഗ്യം വീണ്ടെടുക്കുംവരെ അവിടെ നിർത്താനാണ് തീരുമാനം. മദപ്പാട് മാറാത്തതും പാപ്പാന്മാർക്ക് ആന മെരുങ്ങാത്തതും കാരണമാണ്. ഈ നിലക്ക് ആനയെ ഇവിടെനിന്ന് മാറ്റേണ്ടതില്ലെന്ന് ഡോക്ടറും നിർദേശിച്ചു. ആന പൂർവസ്ഥിതിയിലെത്താതെ കൊണ്ടുപോയാൽ ഇനിയും അനിഷ്ടങ്ങൾക്ക് കാരണമാകും. ആ നിലക്ക് ആനയെ അനന്തൻകരിയിൽ നിർത്തുന്നതുതന്നെയാണ് അഭികാമ്യമെന്ന് ഡോക്ടർ പറഞ്ഞു. ആനക്കുവേണ്ട ഭക്ഷണവും വെള്ളവും യഥാസമയം കൊടുക്കാൻ ആനക്കാരെയും ചുമതലപ്പെടുത്തി. വ്യാഴാഴ്ചയും ഡോക്ടർ പരിശോധിച്ച് ആനയുടെ അവസ്ഥ വിലയിരുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.