അന്യായ സ്​ഥലം മാറ്റം റദ്ദാക്കണം ^കെ.പി.ഇ.ഒ

അന്യായ സ്ഥലം മാറ്റം റദ്ദാക്കണം -കെ.പി.ഇ.ഒ മലപ്പുറം: പഞ്ചായത്ത് വകുപ്പിൽ സ്ഥലംമാറ്റ മാനദണ്ഡം ലംഘിച്ച് വ്യാപകമായി ജീവനക്കാരെ സ്ഥലംമാറ്റുന്നതിൽ കെ.പി.ഇ.ഒ ജില്ലസമിതി പ്രതിഷേധിച്ചു. മാനദണ്ഡ പ്രകാരം ഒഴിവുണ്ടെങ്കിൽ സീനിയർ ജീവനക്കാർക്ക് അതത് ജില്ലയിൽതന്നെ നിയമനം നടത്തണമെന്നിരിക്കെ അന്യ ജില്ലകളിലേക്ക് സ്ഥലംമാറ്റി നിയമിക്കുകയും ജൂനിയറായവർക്ക് ജില്ലയിൽ നിയമനം നടത്തുകയും ചെയ്യുന്ന പ്രവണത വകുപ്പ് അധികാരികൾ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ടോമി ജോൺ, സി.പി. രാജീവൻ, പി.വി. നാസർ, എം. മജീദ്, സുകുമാരൻ ആനക്കയം, മാലിക്ക്, പ്രേമകുമാരൻ കോേട്ടപ്പാട്ട്, പി. രതീഷ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.