ശമ്പളം ലഭിക്കാത്ത അധ്യാപകര്‍ പ്രക്ഷോഭത്തിന്

മലപ്പുറം: ജോലിയില്‍ പ്രവേശിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത ആയിരത്തോളം അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്. സമരത്തി​െൻറ ആദ്യഘട്ടമായി സെപ്റ്റംബർ എട്ടിന് രാവിലെ പത്തിന് ഡി.ഡി.ഇ ഓഫിസ് ധര്‍ണ നടത്തുമെന്ന്് ജില്ല നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍തന്നെ ഇതി​െൻറ ഭാഗമായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ അവഗണിക്കുന്നത് ശരിയല്ലെന്ന് ഇവർ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ഭാരവാഹികളായ മുഹ്‌സിന്‍ കുപ്പനത്ത്, നൗഷാദ് പൂക്കുന്നന്‍, പി.പി. ഫെബിൻ ബിന്‍ത്, ശരത്കാന്ത്, നിഷ ജേക്കബ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.