തിരുവോണ ദിനത്തിൽ പട്ടിണി സമരം

പാലക്കാട്: കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരെ കരിമ്പിൻചണ്ടിപോലെ പിഴിയുകയാണ് വകുപ്പ് മന്ത്രി തോമസ് ചാണ്ടിയെന്ന് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ. തിരുവോണ നാളിൽ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷ​െൻറ ആഭിമുഖ്യത്തിൽ പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിൽ ജീവനക്കാർ നടത്തിയ പട്ടിണി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോലിഭാരം ഇരട്ടിയാക്കി ജീവനക്കാരെ പീഡിപ്പിക്കുകയും ശമ്പളവും പെൻഷനും നിരന്തരം മുടങ്ങി അവരുടെ ജീവിതം വഴിമുട്ടിക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ടി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.വി. ഗോപാലകൃഷ്ണൻ, ടി.സി. ബാബു, വി.കെ. സഞ്ജയ്കുമാർ, സി. രവി, രഞ്ജിത്ത് ആർ. നായർ, എം. വേണുഗോപാൽ, ഇ.വി. സോമസുന്ദരം, കെ. സുരേഷ് കൃഷ്ണൻ, യു. ശരവണൻ, എം. സുരേഷ്, പി. ശിവകുമാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ നടന്ന സമരം ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് ചീങ്ങന്നൂർ മനോജ് നൽകിയ നാരങ്ങനീര് കുടിച്ച് അവസാനിപ്പിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ ടി.സി. ബാബു, ടി. സന്തോഷ് കുമാർ, സിറിയക് ജോസഫ്, ഇ. നാരായണൻകുട്ടി, സുധാകരൻ, മുബാറക്, ബിന്ദു പിരായിരി, ബ്രിജേഷ്, രവി എന്നിവർ സംസാരിച്ചു. pl5 ഇടതു സർക്കാറി​െൻറ കെ.എസ്.ആർ.ടി.സി തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ടി.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പട്ടിണി സമരം ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.