മരക്കൊമ്പ് വീണ് ബൈക്ക് തകര്‍ന്നു

പട്ടിക്കാട്: ചീനിമരത്തി​െൻറ കൊമ്പ് വീണ് ബൈക്ക് തകര്‍ന്നു. പട്ടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പുലര്‍ച്ചയാണ് സംഭവം. ഇതോടെ റോഡിൽ ഏറെനേരം ഗതാഗതം മുടങ്ങി. മൂന്ന് മരങ്ങളാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി ഈ ഭാഗത്തുള്ളത്. മരങ്ങള്‍ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർ, പൊതുമരാമത്ത് വകുപ്പ്, വനം വകുപ്പ്, വില്ലേജ് ഓഫിസര്‍ എന്നിവര്‍ക്ക് സമീപവാസി പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. പടം pattikkad railway road marakomb പട്ടിക്കാട് സ്കൂളിന് സമീപം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ബൈക്കിന് മുകളില്‍ വീണ മരക്കൊമ്പ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.