സൗഹാർദം വിളമ്പി കക്കറ മഹാദേവ ക്ഷേത്രത്തിൽ ഓണസദ്യ

കരുവാരകുണ്ട്: കക്കറ ആലുങ്ങൽ മഹാദേവ ക്ഷേത്രത്തിൽ മത സൗഹാർദത്തി​െൻറ വിളംബരമായി ഓണാഘോഷം. ആയിരം പേർക്ക് ഒരുക്കിയ ഓണസദ്യക്ക് ജാതി-മത ഭേദമന്യെ പ്രദേശത്തെ എല്ലാവരുമെത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദ് മാസ്റ്റർ, സ്ഥിരംസമിതി അധ്യക്ഷൻ പി. ഷൗക്കത്തലി, അംഗങ്ങളായ വി. ശബീറലി, പി. ശശിധരൻ, സി.പി. ബിജിന, കക്കറ ജുമാ മസ്ജിദ് പ്രസിഡൻറ് അബ്ദുന്നാസിർ മൗലവി, ഇമാം ജഅ്ഫർ ദാരിമി, എ.ടി. സലീം, മാധ്യമ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. പൂക്കളമൊരുക്കൾ, ഓണപ്പാട്ട് ആലാപനം, ഓണക്കളികൾ എന്നീ മത്സരങ്ങൾ നടത്തി. ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് പി.പി. വിശ്വനാഥൻ, സെക്രട്ടറി സി.പി. ഷൈജു, പി.കെ. സുബ്രഹ്മണ്യൻ, പി. രാജേഷ്, പി.കെ. മണി, പി. സുകുമാരൻ, ടി.പി. ഇതിഹാസ്, കെ. സുബിൻ, നിതിൻ, കെ.പി. ബിന്ദു, പി. ഉഷ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.