എൻ.സി.സി ദശദിന ക്യാമ്പിന് തുടക്കം

ഒറ്റപ്പാലം: 28 കേരള ബറ്റാലിയൻ ഒറ്റപ്പാലത്തി​െൻറ ദശദിന ക്യാമ്പിന് അനങ്ങനടി ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. സെപ്റ്റംബർ പത്തുവരെ നീളുന്ന ക്യാമ്പി​െൻറ ഉദ്ഘാടനം കമാൻഡിങ് ഓഫിസർ എ. പരമേശ്വരൻ നിർവഹിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ സ്‌കൂൾ, കോളജുകളിൽ നിന്നായി അറുന്നൂറിലേറെ കാഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ആയുധ പരിശീലനം, ഫയറിങ്, മാപ്പ് റീഡിങ്, ഡ്രിൽ, സെറിമോണിയൽ പരേഡ് തുടങ്ങിയ പരിശീലനങ്ങൾക്ക് പുറമെ ഫയർ ആൻഡ് റെസ്ക്യൂ, ട്രാഫിക്ക് ബോധവത്കരണം, സ്ത്രീ ശാക്തീകരണം, വ്യക്തിത്വ വികസനം, സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തൽ, മയക്കുമരുന്നുകൾക്കെതിരെയുള്ള ബോധവത്കരണം, ആരോഗ്യ ശുചിത്വ ക്ലാസുകൾ എന്നിവയും ക്യാമ്പി‍​െൻറ ഭാഗമായി ഉണ്ടാവും. ഓണാഘോഷ ഭാഗമായി പൂക്കളം, തിരുവാതിരക്കളി, ഉറിയടി, വടംവലി, കസേരകളി, ഓണസദ്യ എന്നിവയും ഒരുക്കിയിട്ടുണ്ട്. എൻ.സി.സി ഓഫിസർമാരായ ഷറഫുദ്ദീൻ, സൈതലവി, ജിം പോൾ, രാജേഷ്, ജിമ്മിച്ചൻ സി. മാത്യു, രവീന്ദ്രനാഥ്, സുബേദാർ മേജർ ജസ്വന്ത് സിങ്, സുബേദാർ ശ്രീകുമാർ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. അനങ്ങനടി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന എൻ.സി.സി ദശദിന ക്യാമ്പിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.