വിലവർധനയിൽ പയർ താരം

ഒറ്റപ്പാലം: ഉത്രാട വിപണിയിൽ വിലവർധനവി​െൻറ സർവകാല റെേക്കാഡുകളും തിരുത്തിക്കുറിച്ച് പഴം, പച്ചക്കറി വിൽപനശാലകളിൽ പയർ താരമായി. രണ്ടുദിവസം മുമ്പുവരെ 45--60 രൂപയുണ്ടായിരുന്ന പയറിന് ഇരട്ടിയിലും അതിലേറെയും വില കുതിച്ചുയർന്നത് പൊടുന്നനെയാണ്. കിലോ പയറിന് 120 രൂപ മുതൽ പല വിലകളാണ് വിപണികളിൽ ഈടാക്കിയത്. നൂറു രൂപ കടക്കുമെന്ന് പ്രതീക്ഷിച്ച നേന്ത്രപ്പഴം 70-75 രൂപയിൽ തുടർന്നത് ആശ്വസിക്കുന്നവരും ഉത്രാടക്കാഴ്ചയായി. മൈസൂർ പൂവൻ ഉൾപ്പടെയുള്ള ചെറുപഴങ്ങൾക്ക് ഏതാനും ദിവസങ്ങളായി തുടരുന്ന വിലവർധനവിൽ കാര്യമായ മാറ്റമൊന്നും കണ്ടെത്താനായില്ല. തക്കാളിയുടെ മൊത്തക്കച്ചവട വിലയിൽ ഉണ്ടായ വിലക്കുറവ് ചില്ലറ വിപണികളെ ബാധിക്കാതെ കൂടിയ വിലയിൽ തന്നെ തുടർന്നു. മൈസൂരിൽ നിന്ന് എത്തുന്ന തക്കാളി കിലോക്ക് 28 രൂപ മൊത്തവിലയാണെന്ന് വ്യാപാരികൾ പറയുന്നുണ്ടെങ്കിലും ചില്ലറ വിൽപ്പന പലേടങ്ങളിലും അമ്പത്തിതിനു മുകളിൽ തന്നെയായിരുന്നു. കൂടിയ വില നൽകാൻ തയാറായിട്ടും തേങ്ങക്ക് അനുഭവപ്പെട്ട ക്ഷാമം പലേടങ്ങളിലും ശ്രദ്ധേയമായി. നാട്ടിൻപുറങ്ങളിൽ തേങ്ങ ഉൽപ്പാദനത്തിലുണ്ടായ സാരമായ കുറവാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ദൂര ദിക്കുകളിൽ നിന്ന് വാഹനങ്ങളിൽ നാളികേരമെത്തിക്കേണ്ടിവരുന്നത് കൂടുതൽ വില ഈടാക്കാൻ കച്ചവടക്കാരെ നിർബന്ധിതരാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.