ഒരു വീട്ടിലെ മൂന്നുപേർ വെട്ടേറ്റ് ആശുപത്രിയിൽ

ഒരു വീട്ടിലെ മൂന്നുപേർ വെട്ടേറ്റ് ആശുപത്രിയിൽ ഓച്ചിറ: മദ്യപിച്ച് എത്തിയ ഗൃഹനാഥൻ വീട്ടിൽ ഉണ്ടാക്കിയ വഴക്കിനെ തുടർന്ന് ഗൃഹനാഥൻ, ഭാര്യ, മകൻ എന്നിവർക്ക് ഗുരുതര പരിക്ക്. ചങ്ങൻകുളങ്ങര കൊച്ചു കൈലാസം വീട്ടിൽ ചന്ദ്രശേഖരപിള്ള (55), ഭാര്യ വൃന്ദ (44), മകൻ അഖിൽ വിനായക് (24) എന്നിവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 7.30നാണ് സംഭവം. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ചെത്തിയ ചന്ദ്രശേഖരപിള്ള ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഭാര്യയെ വെട്ടുകയുമായിരുന്നു. കണ്ടു നിന്ന മകൻ പിതാവിനെ വെട്ടി. തുടർന്ന് മകനും വെട്ടേറ്റു. പിതാവി​െൻറ നില അതിഗുരുതരമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.