വള്ളത്തോൾ സ്മാരക ജലോത്സവം ഒക്ടോബർ രണ്ടിന് തിരൂർ^പൊന്നാനി പുഴയിൽ

വള്ളത്തോൾ സ്മാരക ജലോത്സവം ഒക്ടോബർ രണ്ടിന് തിരൂർ-പൊന്നാനി പുഴയിൽ പുറത്തൂർ: രണ്ടാമത്ള്ളെത്തോൾ സ്മാരക വള്ളംകളി ഒക്ടോബർ രണ്ടിന് തിരൂർ-പൊന്നാനി പുഴയിലെ ഗോമുഖം കടവിൽ നടക്കും. 20 മേജർ, മൈനർ വള്ളങ്ങൾ പങ്കെടുക്കും. കഴിഞ്ഞ വർഷം പടിഞ്ഞാറക്കരയിലെ ക്ലബുകളുടെ കൂട്ടായ്മയായ ഒരുമയാണ് ജലോത്സവം സംഘടിപ്പിച്ചത്. ഇത്തവണ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, തിരൂർ താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് ഉത്സവം. മത്സരത്തിൽ വിജയിക്കുന്ന മേജർ വള്ളങ്ങൾക്ക് ട്രോഫിയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 50,000, 30,000, 20,000 രൂപയും മൈനർ വള്ളങ്ങളിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 25,000, 15,000, 10,000 രൂപയും ലഭിക്കും. പടിഞ്ഞാറക്കര ബീച്ചിൽ ചേർന്ന സ്വാഗതസംഘ രൂപവത്കരണ യോഗം തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.പി. റഹ്മത്ത് സൗദ അധ്യക്ഷത വഹിച്ചു. കൂട്ടായി ബഷീർ, കെ.വി. സുധാകരൻ, എം. മുജീബ് റഹ്മാൻ, സി.എം. പുരുഷോത്തമൻ, പ്രീത പുളിക്കൽ, സലാം താണിക്കാട്, ബാബുരാജ്, സി.എം. വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി മന്ത്രി കെ.ടി. ജലീൽ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ആർ.കെ ഹഫ്സത്ത്, കൂട്ടായി ബഷീർ, അനിത കിഷോർ, എം. അബ് ദുല്ലക്കുട്ടി, അഡ്വ. പി. നസറുല്ല (രക്ഷാധികാരികൾ), പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. റഹ്മത്ത് സൗദ, (ചെയർപേഴ്‌സൺ), എം. മുജിബ്റഹ്മാൻ (കൺവീനർ) സലാം താണിക്കാട് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.