പൊന്നാനി: താലൂക്ക് ടൂറിസം വാരാഘോഷത്തിെൻറ ഭാഗമായി അവിട്ടം നാളിൽ ബിയ്യം കായലിെൻറ ഓളപ്പരപ്പുകൾക്ക് ആവേശം പകരുന്ന ജലോത്സവത്തിന് ഒരുക്കം പൂർത്തിയായി. മേജർ, മൈനർ വിഭാഗങ്ങളിലായി ഒമ്പത് വീതം വള്ളങ്ങൾ കായലിലിറങ്ങും. മേജർ വിഭാഗത്തിൽ നവജീവൻ പടിഞ്ഞാറെക്കരയുടെ സാഗരറാണി, കാത്തിരമുക്ക് ചൈതന്യ ക്ലബിെൻറ കെട്ട് കൊമ്പൻ, ന്യൂ ടൂറിസ്റ്റ് ക്ലബിെൻറ പറക്കുംകുതിര, പുഴമ്പ്രം ആരാധന ക്ലബിെൻറ കായൽ മണി, കടവനാട് സ്റ്റാർസ് ക്ലബിെൻറ ചുള്ളിക്കാടൻ, നന്മ കാത്തിരമുക്കിെൻറ അമ്പലപ്പറമ്പൻ, കാഞ്ഞിരമുക്ക് പത്തായി നവയുഗം ക്ലബിെൻറ ജലറാണി, എരിക്കമണ്ണ ന്യൂ ക്ലാസിക്ക് ക്ലബിെൻറ മണി കൊമ്പൻ പള്ളിപ്പടി ഫിറ്റ്വെൽ ക്ലബിെൻറ കായൽക്കുതിര എന്നിവയും മൈനർ വിഭാഗത്തിൽ പുഴമ്പ്രം യുവശ്രീയുടെ പടവീരൻ, പാടത്തങ്ങാടി യുവശക്തി ക്ലബിെൻറ വജ്ര, കാഞ്ഞിരമുക്ക് പത്തായി നവരശ്മി ക്ലബിെൻറ സൂപ്പർ ജെറ്റ്, പുഴമ്പ്രം വിവേകാനന്ദയുടെ വടക്കുംനാഥൻ, പുഴമ്പ്രം ടീം ഭാവനയുടെ പാർഥസാരഥി, ടി.പി.പി. കാഞ്ഞിരമുക്കിെൻറ പുളിക്കകടവൻ, മുക്കൂട്ടക്കൽ പാലം സാേൻറാസ് ക്ലബിെൻറ കൊച്ചുകൊമ്പൻ, പള്ളിപ്പടി ഫിറ്റ്വെൽ ക്ലബിെൻറ കായൽ കുതിര, ന്യൂ ടൂറിസ്റ്റ് ക്ലബിെൻറ ജൂനിയർ പറക്കുംകുതിര എന്നിവയും നീറ്റിലിറങ്ങും. വള്ളംകളി കാണാൻ ദൂര ദിക്കുകളിൽനിന്നു പോലും നിരവധി പേരാണ് അവിട്ടം ദിനത്തിൽ ബിയ്യം കായലോരത്ത് എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.