ഓണക്കിറ്റ് വിതരണം

കാളികാവ്: വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റി​െൻറ കീഴിൽ ചെയ്തു. വണ്ടൂർ മണ്ഡലം പ്രസിഡൻറ് ഹംസ മലനാട് ഉദ്ഘാടനം നിർവഹിച്ചു. സണ്ണി ജോൺ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കൃഷ്ണകുമാർ, സി.ബി. വയലിൽ ഗഫൂർ, മാളിയേക്കൽ ഹാരിസ്, സോനു എന്നിവർ സംസാരിച്ചു. കെ.എം. നജീബ് സ്വാഗതം പറഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്ന സൗഹൃദം ഓണ നിലാവായി അമ്മക്കുട്ടിക്ക് അന്തിയുറങ്ങാന്‍ കൂട്ട് ഇയ്യാത്തു കാളികാവ്: ഓണവും പെരുന്നാളും ഒന്നിക്കുന്നത് അപൂർവമാണെങ്കിലും നീലാഞ്ചേരി കുണ്ട്ലാംപാടത്തെ ചെമ്മലപ്പുറവന്‍ ഇയ്യാത്തുവി​െൻറ വീട്ടില്‍ അതെന്നോ സംഗമിച്ചിരിക്കുന്നു. 80 പിന്നിട്ട അയല്‍ക്കാരി തളിയിങ്ങല്‍ സരോജനി എന്ന അമ്മക്കുട്ടി പതിവായി അന്തിയുറങ്ങുന്നത് ഉമ്മക്കുട്ടിയായ ഇയ്യാത്തുവി​െൻറ വീട്ടിലാണ്. ഇയ്യാത്തുവി​െൻറ വീട്ടിലെ പുമുഖത്തോട് ചേര്‍ന്ന മുറിയില്‍ ഒരു കട്ടില്‍ അമ്മുക്കുട്ടിക്കുള്ളതാണ്. രണ്ട് പതിറ്റാണ്ട് കാലമായി ഇരുവരും അന്തിയുറങ്ങുന്നത് അടുത്തടുത്ത കട്ടിലിലാണ്. അമ്മക്കുട്ടിയുടെ വീട് ജീർണിച്ച് നിലം പൊത്താറായിട്ടുണ്ട്. എങ്കിലും കുടുംബസ്വത്തായി ആകെയുള്ള വീടെന്ന് പറയാവുന്ന കൂര വിട്ട് പോവാന്‍ മനസ്സ് സമ്മതിക്കാനാവാത്തതിനാല്‍ പകല്‍ മുഴുവന്‍ അതിനകത്തുതന്നെ കഴിഞ്ഞ് കൂടും. മുമ്പ് ഒരു വീഴ്ചയില്‍ കാലില്‍ ഓപറേഷന്‍ കഴിഞ്ഞതിനാല്‍ വേച്ചുവേച്ചാണ് നടപ്പാണ്. സന്ധ്യയോടെ അയല്‍പക്കത്തെ വീട്ടിലേക്ക് ചെല്ലും. ഭര്‍ത്താവ് മരിച്ച അമ്മുക്കുട്ടിയുടെ ഏക മകള്‍ ശാരദ വിവാഹം ചെയ്ത് പോയതോടെയാണ് ഇടയില്‍ വേര്‍തിരിക്കാന്‍ പോലുമില്ലാതെയുള്ള തൊട്ടടുത്ത ഇയ്യാത്തുവി​െൻറ വീട്ടിലേക്ക് അമ്മക്കുട്ടിയുടെ താമസം മാറ്റുന്നത്. പകല്‍ ഭക്ഷണം മകള്‍ ശാരദ എത്തിച്ചുകൊടുക്കും. ഇല്ലെങ്കില്‍ അതും ഇയ്യാത്തുവി​െൻറ വീട്ടില്‍നിന്നുതന്നെ. പടം- അമ്മക്കുട്ടിയും ഇയ്യാത്തുവും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.