സരസ് മേള സമാപിച്ചു

എടപ്പാള്‍: ജനബാഹുല്യവും അച്ചടക്കവും സംഘാടന മികവും സമന്വയിച്ചതിലൂടെ എടപ്പാളിൽ പുതിയ ചരിത്രം എഴുതിച്ചേർത്ത സരസ് മേളക്ക് പ്രൗഢോജ്ജ്വല സമാപ്തി. പത്ത് ദിവസം നീണ്ട സരസ് മേള എടപ്പാളിന് നൽകിയത് ഐക്യത്തി​െൻറയും സാംസ്കാരികതയുടെയും പുതിയ മുഖമായിരുന്നു. നിരവധി പ്രമുഖർ മേളയുടെ ഭാഗമായി നടന്ന സാംസ്‌കാരിക സദസ്സുകളില്‍ പങ്കെടുത്തു. നിരവധി കലാകാരന്മാരും ശ്രദ്ധേയമായ കലാസംഘങ്ങളും കലാപരിപാടികള്‍ അവതരിപ്പിച്ചു. മേളയില്‍ 25 സംസ്ഥാനങ്ങളുടെയും 15 ജില്ലകളുടെയുമായി 250ലേറെ വിപണന സ്റ്റാളുകള്‍ ക്രമീകരിച്ചിരുന്നു. മൊത്തം വിറ്റുവരവ് ഏഴു കോടിയോളം വരും. അഞ്ചു കോടിയായിരുന്നു പ്രതീക്ഷിച്ചത്. കേന്ദ്ര, -സംസ്ഥാന ഗ്രാമവികസന വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സരസ് മേള ഓണം--പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് കേരളത്തിലെത്തിയത്. മേളയില്‍ ഏറ്റവും ജനപ്രിയമായി മാറിയത് കഫെ കുടുംബശ്രീ ഇന്ത്യ ഫുഡ്‌കോര്‍ട്ടായിരുന്നു. കര്‍ണാടക, മഹാരാഷ് ട്ര, മണിപ്പൂര്‍, ത്രിപുര, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഛത്തിസ്ഗഢ്, രാജസ്ഥാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളുടെ സ്റ്റാളുകള്‍ ഫുഡ്കോര്‍ട്ടില്‍ ഉണ്ടായിരുന്നു. മലപ്പുറം, കോഴിക്കോട്, തലശ്ശേരി, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നുമുള്ള കുടുംബശ്രീ സ്വയംസഹായ സംഘങ്ങളും ഫുഡ്കോര്‍ട്ട് തയാറാക്കിയിരുന്നു. കലാപരിപാടികള്‍ കണ്ടുകൊണ്ട് വിഭവങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഫുഡ്കോര്‍ട്ട് സംവിധാനിച്ചിരുന്നത്. 50 ലക്ഷത്തോളം രൂപയുടെ കച്ചവടം ഫുഡ്‌കോര്‍ട്ടില്‍ നടന്നതായി സംഘാടകര്‍ പറഞ്ഞു. മേളക്ക് ലഭിച്ച വന്‍സ്വീകാര്യതയും മേളയുടെ മികച്ച വിജയവും കുടുംബശ്രീ പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഇരട്ടിയാക്കുമെന്ന് കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓഡിനേറ്റര്‍ സി.കെ. ഹേമലത പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.