ചൂരിയോട് പാടശേഖരത്തിൽ കർഷക കൂട്ടായ്മ വീണ്ടും കൃഷിയിറക്കി

കല്ലടിക്കോട്: തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ . പത്ത് വർഷത്തിലേറെ തരിശായി കിടന്ന സ്ഥലത്ത് കർഷക കൂട്ടായ്മ കഴിഞ്ഞ വർഷവും നെൽകൃഷി ചെയ്തിരുന്നു. ഇത്തവണ സ്ഥലമുടമയുടെ നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മയാണ് കൃഷിയിറക്കുന്നത്. 13 എക്കർ സ്ഥലത്ത് കൃഷിഭവ​െൻറ മേൽനോട്ടത്തിലാണ് കൃഷി. കഴിഞ്ഞ വർഷം ഗ്രാമ പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള കർഷകരുടെ മേൽനോട്ടത്തിലായിരുന്നു കൃഷി ചെയ്തത്. പ്രതികൂല സാഹചര്യത്തിലും ഇത് വൻ വിജയമായിരുന്നു. നടീൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സുജാത ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ എസ്. ശാന്തിനി, കൃഷി അസിസ്റ്റൻറ് ശെന്തിൽ, പാടശേഖര സമിതി ഭാരവാഹികളായ ബിജു ജോസഫ്, സേതുമാധവൻ, രാജൻ എന്നിവർ സംബന്ധിച്ചു. പടം ചൂരിയോട് കർഷക കൂട്ടായ്മയുടെ നെൽകൃഷി ഞാറ് നടീൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സുജാത ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.