വയൽ നികത്തി ഹെലിപാഡ്​ നിർമാണം പഞ്ചായത്ത് സെക്രട്ടറി തടഞ്ഞു

വെട്ടം: മക​െൻറ ഭാര്യയെ പ്രസവത്തിന് ഹെലികോപ്ടറിൽ എത്തിക്കാൻ വയൽ നികത്തി ഹെലിപാഡ് നിർമാണം ആരംഭിച്ചതായി പരാതി. ഗ്രാമപഞ്ചായത്ത് അംഗത്തി​െൻറ പരാതിയെ തുടർന്ന് നിർമാണം നിർത്തിവെക്കാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടു. വെട്ടം ഗ്രാമപഞ്ചായത്തിലെ മാങ്ങാട്ടിരി പാലത്തിന് സമീപം മണ്ണുപാടത്തെ വയൽ നികത്തിയാണ് പ്രവാസി ബിസിനസുകാരൻ ഹെലിപാഡ് നിർമിക്കുന്നത്. മാങ്ങാട്ടിരിയിലെ വ്യവസായപ്രമുഖനാണ് മരുമകളെ പ്രസവത്തിനും മറ്റും ഹെലികോപ്ടർ മാർഗം വീട്ടിലെത്തിക്കുന്നതിന് വീട്ടിൽനിന്ന് 100 മീറ്ററോളം ദൂരത്തിലുള്ള മണ്ണുപ്പാടത്ത് ഹെലിപാഡ് നിർമിക്കുന്നത്. ഇവിടത്തെ 62 സ​െൻറ് സ്ഥലം മണ്ണിട്ട് ഉയർത്തിയാണ് പ്രവൃത്തി നടത്തുന്നത്. ഒരു മാസം മുമ്പാണ് നിലം നികത്തൽ ആരംഭിച്ചത്. വയലിന് സമീപത്തെ തെങ്ങിൻതോപ്പിൽ എം സാൻറ് വൻതോതിൽ ശേഖരിച്ചു. ഇത് ചോദ്യം ചെയ്തവരോട് എം സാൻറ് വിൽപ്പനക്കുള്ളതാണെന്നും തെറ്റിദ്ധരിപ്പിച്ചു. ഇതി​െൻറ മറപിടിച്ചാണ് രാത്രി കാലങ്ങളിൽ ഭൂമി മണ്ണിട്ട് നികത്തിയത് എന്ന് പറയുന്നു. ഭൂമി തരം മാറ്റുന്നത് നാട്ടുകാർ വെട്ടം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പഞ്ചായത്ത് ഭരണസമിതി മൗനം പാലിച്ചതായാണ് ആരോപണം. ഈ ഭൂമിക്ക് സമീപത്താണ് മലയാളം സർവകലാശാലക്കായി ഭൂമി കണ്ടത്തിയിരുന്നത്. ഇവിടെ നിർമാണ പ്രവൃത്തികൾ പാടില്ലെന്ന് പറഞ്ഞ് ലീഗ് നേതൃത്വം പ്രതിഷേധ പരിപാടികൾ നടത്തുകയും വെട്ടം ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പഞ്ചായത്ത് ഭരണസമിതിയുടെയും മറ്റും മൗനാനുവാദത്തോടെ നികത്തിയ ഭൂമിയിൽ ഹെലിപാഡ് നിർമാണം ആരംഭിച്ചത്. കൃഷിഭവ​െൻറയോ പഞ്ചായത്തി​െൻറയോ റവന്യൂ അധികൃതരുടെയോ അനുമതിയില്ലാതെയുള്ള നിർമാണ പ്രവൃത്തിക്കെതിരെ വെട്ടം ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ പി. ശശിധരൻ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ഇതേ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദർശിക്കുകയും പ്രവൃത്തി നിർത്തിവെക്കാൻ നിർദേശം നൽകുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.