ഓണം ടൂറിസം വാരാഘോഷം

എടപ്പാൾ: പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷത്തിന് കൂട്ടയോട്ടത്തോടെ തുടക്കമായി. എടപ്പാൾ ജങ്ഷനിലെ പൊന്നാനി റോഡിൽ നിന്നാരംഭിച്ച കൂട്ടയോട്ടം കുണ്ടുകടവ് ജങ്ഷനിൽ സമാപിച്ചു. ചങ്ങരംകുളം അഡീഷനൽ എസ്.ഐ അനൂപ് ഫ്ലാഗ് ഓഫ് ചെയ്തു. പൊന്നാനി നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആറ്റുണ്ണി തങ്ങൾ, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. ബിജോയ് എന്നിവർ സംബന്ധിച്ചു. പൊറൂക്കര യാസ്പോ ക്ലബാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. പൂരാടവാണിഭത്തിന് കാഴ്ചവിസ്മയം തീർത്ത് ഭീമൻ 'കുല' എടപ്പാൾ: ഒറിജിനൽ കാഴ്ചക്കുലകളുടെ ഉത്സവത്തിൽ മിന്നിത്തിളങ്ങിയത് ഡ്യൂപ്ലിക്കേറ്റ് കാഴ്ചക്കുല. പൂരാട വാണിഭത്തിൽ എടപ്പാൾ പരസ്യ കലാസമിതിയിലെ കലാകാരന്മാർ സൃഷ്്ടിച്ച ഭീമൻ 'കാഴ്ചക്കുല' മനോഹരമായി. 12 അടി നീളത്തിലും ആറടി വീതിയിലും തെർമോകോളിലാണ് കാഴ്ച്ചക്കുല നിർമിച്ചത്. കലാസംവിധായകൻ ഉദയൻ എടപ്പാളും സഹപ്രവർത്തകരായ ജബ്ബാർ ബുഷ്റ ആർട്സ്, ശശി തലമുണ്ട, എം.പി. ബാലൻ, പ്രസാദ് തുയ്യം, മുഹമ്മദ് കുട്ടി എന്നിവർ ചേർന്നാണ് കുല തയാറാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.