നഞ്ചൻകോട്​ പാത: സംസ്ഥാന സര്‍ക്കാരിനെതിരെ പി.സി. തോമസ് ഹൈകോടതിയില്‍

നിലമ്പൂര്‍: നിലമ്പൂര്‍- നഞ്ചൻകോട് റെയില്‍പാതയുടെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതിനായി കേരള സര്‍ക്കാര്‍ നല്‍കേണ്ട രണ്ട് കോടി രൂപ നല്‍കാത്തതിനെതിരെ മുന്‍ കേന്ദ്രമന്ത്രിയും എൻ.ഡി.എ ദേശീയ സമിതി അംഗവുമായ പി.സി. തോമസ് ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഏറെ ലാഭകരവും പ്രയോജനപ്രദവുമായ പാതയുടെ കൂടുതല്‍ പഠനത്തിനായി സംസ്ഥാന സര്‍ക്കാര്‍ രണ്ട് കോടി അനുവദിച്ചെങ്കിലും അത് നല്‍കാന്‍ കൂട്ടാക്കാത്തതിനെതിരെയാണ് കേസ്. കേരളവും കേന്ദ്രവും 51:49 എന്ന അനുപാതത്തില്‍ പണം മുടക്കേണ്ട പാതക്ക് ആദ്യം 6,000 കോടി രൂപ ചെലവ് വരുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഇ. ശ്രീധര‍​െൻറ നേതൃത്വത്തില്‍ നടന്ന പഠനം പാതയുടെ നീളം കുറക്കുകയും 4,000 കോടി രൂപക്ക് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ രണ്ട് കോടി രൂപ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഡല്‍ഹി മെട്രോ റെയില്‍ കോർപറേഷന്‍ ഡി.പി.ആര്‍ നിര്‍മാണം ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് പുനരാരംഭിക്കണമെന്നും കേസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നിലമ്പൂര്‍ ലിറ്റില്‍ ഫ്ലവർ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തിൽ പി.സി. തോമസ് ചെയർമാനായുള്ള നിലമ്പൂര്‍- നഞ്ചൻകോട് റെയില്‍വേ കോ-ഓഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.