പ്രസിഡൻറി​െൻറ അയോഗ്യത: പുല്ലാനൂർ ഗവ. സ്​കൂളിൽ പി.ടി.എ തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവ്

വള്ളുവമ്പ്രം: പുല്ലാനൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രസിഡൻറി​െൻറ അയോഗ്യത വ്യക്തമായതിനെ തുടർന്ന് പി.ടി.എ തെരഞ്ഞെടുപ്പ് നടത്താൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ലോക്കൽ ഗാർഡിയൻ പി.ടി.എ പ്രസിഡൻറ് സ്ഥാനത്ത് തുടരുന്നതുമായി സംബന്ധിച്ച് നൂറേമൂച്ചി ആലിക്കുട്ടി, കൊണ്ടോട്ടി പറമ്പൻ ഷഫീഖ് എന്നിവർ 2014ൽ വിദ്യാഭ്യാസ വകുപ്പിന് നൽകിയ പരാതിയെത്തുടർന്നാണ് ഈ അക്കാദമിക വർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായി ഒരു മാസത്തിനുള്ളിൽ ജനറൽ ബോഡി ചേർന്ന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ ഉത്തരവായത്. നിലവിലെ പ്രസിഡൻറ് കൈതക്കോടൻ മുഹമ്മദ് മൻസൂർ രക്ഷിതാവല്ലെന്നും ലോക്കൽ ഗാർഡിയൻ പി.ടി.എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾക്ക് അർഹരല്ലെന്നും കാണിച്ചായിരുന്നു പരാതി. ഇരുവരുടെയും പരാതിയിൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി. പി.ടി.എ പ്രസിഡൻറിനെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്ന് മലപ്പുറം ഡി.ഇ.ഒ സ്കൂൾ പ്രിൻസിപ്പലിന് നിർദേശം നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ സർക്കാറിലെ ഭരണസ്വാധീനം ഉപയോഗിച്ച് ഈ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. പുതിയ സർക്കാർ നിലവിൽ വന്നതോടെ നിയമവിരുദ്ധമായാണ് സ്കൂളിലെ പി.ടി.എ കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നതെന്ന് കണ്ടെത്തി. ഇതോടെ 2017--18 അധ്യയന വർഷത്തിലെ പ്ലസ് വൺ പ്രവേശനം പൂർത്തിയായി ഒരു മാസത്തിനുള്ളിൽ ജനറൽ ബോഡി ചേർന്ന് പുതിയ പി.ടി.എ കമ്മിറ്റിയെ തെരഞ്ഞെടുക്കണമെന്നും തെരഞ്ഞെടുപ്പ് വിശദാംശങ്ങൾ മലപ്പുറം ജില്ല വിദ്യാഭ്യാസ ഓഫിസറെ അറിയിക്കണമെന്നും പൊതു വിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ ഉത്തരവിടുകയായിരുന്നു. മഴ തടസ്സമായില്ല: ഫുട്ബാൾ ആവേശപ്പെരുന്നാളായി അത്താണിക്കൽ ചലഞ്ചേഴ്സ് ടീം ജേതാക്കൾ പൂക്കോട്ടൂർ: മഡ്ഫുട്ബാൾ എന്നത് അത്ര സുപരിചിതമല്ലെങ്കിലും മലപ്പുറത്തുകാരുടെ ഫുട്ബാൾ മാനിയക്ക് മുന്നിൽ പ്രായമോ ദിനങ്ങളോ ഒന്നും തടസ്സമാകാറില്ല. പെരുന്നാൾ ദിനങ്ങൾ വ്യത്യസ്തമാക്കാറുള്ള പൂക്കോട്ടൂർ അത്താണിക്കൽ വാസികൾ ഇത്തവണത്തെ പെരുന്നാൾ ആഘോഷിച്ചത് മഡ് ഫുട്ബാൾ ടൂർണമ​െൻറ് സംഘടിപ്പിച്ചായിരുന്നു. പാടത്തെ ചേറും രാത്രി കോരിെച്ചാരിഞ്ഞ മഴയും കാണികളുടെയും കളിക്കാരുടെയും ആവേശം കൂട്ടി. നിരവധി താരങ്ങളെ അണിനിരത്തി പെരുന്നാൾ ദിനം രാത്രി സംഘടിപ്പിച്ച ടൂർണമ​െൻറിലെ ഫൈനലിൽ അത്താണിക്കൽ ചലഞ്ചേഴ്സ് ടീം ജേതാക്കളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.