ഓണം^പെരുന്നാൾ സുഹൃദ് സംഗമം

ഓണം-പെരുന്നാൾ സുഹൃദ് സംഗമം വലമ്പൂർ: വലിയപറമ്പ് ഹൽഖ ഓണം-പെരുന്നാൾ സുഹൃദ് സംഗമവും മലർവാടി ടീൻ ഇന്ത്യ കായിക മത്സരങ്ങളും നടത്തി. ജമാഅത്തെ ഇസ്ലാമി ശാന്തപുരം ഏരിയ പ്രസിഡൻറ് വി.പി. ഷരീഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏരിയ വനിത പ്രസിഡൻറ് ഷക്കീല സാഹിബ സന്ദേശം നൽകി. ടീൻ ഇന്ത്യ വനിത ജി.ഐ.ഒ വിഭാഗങ്ങളിൽനിന്ന് മത്സര വിജയികൾക്ക് എസ്.ഐ.ഒ ദേശീയ പ്രസിഡൻറ് നഹാസ് മാള സമ്മാനങ്ങൾ നൽകി. ഹൽഖ നാസിം സകരിയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി പ്രസിഡൻറ് സ്വാലിഹ് സംസാരിച്ചു. ജി.ഐ.ഒ യൂനിറ്റ് പ്രസിഡൻറ് നാജിയ നന്ദി പറഞ്ഞു. ഹൽഖ നാസിമത്ത് സഫിയ ടീച്ചർ എസ്.ഐ.ഒ യൂനിറ്റ് പ്രസിഡൻറ് ഷഹീം, മുൻഷിദ്, ഫർസീൻ, ഷഹീർ മാസ്റ്റർ, സുഹ്റ, സൗദ, ഹാരിസ്, ഇഖ്ബാൽ, വഫ, ഷാന തുടങ്ങിയവർ നേതൃത്വം നൽകി. ശാന്തപുരം: ജമാഅത്തെ ഇസ്ലാമി ശാന്തപുരം പ്രാദേശിക ഘടകത്തി​െൻറ ആഭിമുഖ്യത്തിൽ പെരുന്നാൾ-ഒാണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. എ. ഫാറൂഖ്, രാജൻ വെട്ടത്തൂർ, പി. േസതുമാധവൻ, പി. ഹരീഷ് ബാബു, പി. ഉണ്ണി, സി.ടി. മജീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.വി. ഇസ്ഹാഖലി, കെ.പി. ലുഖ്മാൻ, പി. ഹംസ, പി.സി. ദാവൂദ്, കെ. അസ്ലം, കെ. ഗഫൂർ എന്നിവർ നേതൃത്വം നൽകി. കെ.പി. യൂസുഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.