ഓണക്കളികളും സ്​മരണകളും നെഞ്ചേറ്റി വിദ്യാലയങ്ങൾ അവധിയിലേക്ക്...

ചിത്രം, (ഓണം) ഓണാഘോഷത്തി​െൻറ ഭാഗമായി കാഞ്ഞിരത്താണിയിലെ വിദ്യാലയത്തിൽ നടന്ന വടംവലി മത്സരം ആനക്കര: ഓണത്തി​െൻറ ദീപ്തസ്മരണകൾ അയവിറക്കിയും ഓണക്കളികൾ കളിച്ചും വിദ്യാലയങ്ങൾ ഓണപൂട്ടിലേക്ക്. ഇനി പത്തുനാൾ ആഘോഷത്തി​െൻറ തിമിർപ്പിലാവും. പൂരാട ദിവസമായ വെള്ളിയാഴ്ച പെരുന്നാളാഘോഷവും കൂടിയായതോടെ മതസൗഹാർദത്തി​െൻറ അനുഭൂതിയിൽതന്നെയാണ് മലയാളികൾ. സ്കൂളുകളിൽ മൈലാഞ്ചി മൊഞ്ചും ഓണത്തല്ലും തുമ്പിതുള്ളലും മാവേലി തമ്പുരാ​െൻറ വേഷമിട്ടും ഓണം ആഘോഷിച്ചു. ചില വിദ്യാലയങ്ങളിൽ പെരുന്നാളിനെ അനുസ്മരിച്ച് ബിരിയാണിയും വിഭവങ്ങളുമായി ഓണസദ്യയും നടത്തിയാണ് പിരിഞ്ഞത്. പെരുന്നാൾ, ഓണക്കോടികൾ അണിഞ്ഞാണ് മിക്കവിദ്യാർഥികളും അധ്യാപകരും എത്തിയത്. മത്സരവിജയികൾക്ക് സമ്മാനദാനവും നടത്തി. ഇനി 11ന് തിങ്കളാഴ്ചയാണ് വിദ്യാലയങ്ങൾ തുറക്കുകയെങ്കിലും പിറ്റേന്ന് ശ്രീകൃഷ്ണജയന്തി അവധിയായതിനാൽ സ്കൂളുകൾ ഉണ്ടാവില്ല. ഇത്തവണ അത്തം 11നാണ് ഓണം. കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം പെരുന്നാളിന് അവധിയില്ല. ഓണത്തി​െൻറ കച്ചവടം കണക്കിലെടുത്താണ് അവധിക്ക് വിട നൽകിയത്. പലയിടത്തും കൂട്ടായ്മകളും സംഘടനകളും മറ്റും സമൂഹത്തിലെ നിർധന കുടുംബങ്ങളെയും രോഗികളെയും കണ്ടെത്തി സൗജന്യപെരുന്നാൾ, ഓണക്കിറ്റുകൾ വിതരണം ചെയ്ത് നീതിപുലർത്തി. കുമരനെല്ലൂര്‍ ഈദ് ഗാഹ്: വി.കെ ഓഡിറ്റോറിയം -7.45 പെരുന്നാൾ നമസ്‌കാരം ആനക്കര എറവക്കാട് ജുമാമസ്ജിദ് -7.00 കുമരനെല്ലൂര്‍ ടൗണ്‍ ജുമാമസ്ജിദ് -8.00 കുമരനെല്ലൂര്‍പാടം ഹിദായത്ത് നഗര്‍ മസ്ജിദ് -8.30. പടിഞ്ഞാറങ്ങാടി ടൗണ്‍ മസ്ജിദ് -8.30. ആലൂര്‍ ടൗണ്‍ മസ്ജിദ് -8.30. തലക്കശ്ശേരി കുണ്ടുകാട് ജുമാമസ്ജിദ് -8.30. പെരുമ്പലം ടൗണ്‍ മസ്ജിദ് -8.30. അറക്കല്‍ ജുമാമസ്ജിദ് -9.00. നീലിയാട് ജുമാമസ്ജിദ് -9.00. ഉമ്മത്തൂര്‍ ജുമാമസ്ജിദ് -9.00. ചേക്കോട് ജുമാമസ്ജിദ് -9.00. പടിഞ്ഞാറങ്ങാടി റഹ്മത്ത് നഗര്‍ തഖ്വാ മസ്ജിദ് -9.00. കരിമ്പനക്കുന്ന് ജുമാമസ്ജിദ്-9.00. മണ്ണാരപറമ്പ് ജുമാമസ്ജിദ് -9.00.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.