ആദിവാസികൾക്കൊപ്പം ഓണം ആഘോഷിച്ച് വ്യാപാരികളും ആരോഗ്യപ്രവർത്തകരും

നിലമ്പൂർ: നിലമ്പൂർ മർച്ചൻറ് അസോസിയേഷൻ ചാലിയാർ പി.എച്ച്.സിയും ചേർന്ന് ചാലിയാർ പഞ്ചായത്തിലെ വെറ്റിലക്കൊല്ലി ആദിവാസി കോളനി നിവാസികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു. കോളനി നിവാസികളെ സമീപത്തെ പാലക്കയം കോളനിയിലെത്തിച്ചാണ് ഓണാഘോഷം നടത്തിയത്. വ്യാപാരികളും ആദിവാസികളും ചേർന്ന് പൂക്കളം ഒരുക്കി. കോളനിമൂപ്പൻ ചെറിയ പാലന് നൽകി ഓണപ്പുടവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. നിലമ്പൂർ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് യു. നരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഓണക്കിറ്റിന് പുറമേ കോളനി നിവാസികൾക്കായി ഓണസദ്യയുമൊരുക്കി. ചാലിയാർ പി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. ടി.എൻ അനൂപി​െൻറ നേതൃത്വത്തിൽ മെഡിക്കൽ സംഘം ആദിവാസികളെ പരിശോധിച്ച് മരുന്നുകൾ നൽകി. വെറ്റിലക്കൊല്ലി കോളനിയിലെ 24 കുടുംബങ്ങളും പാലക്കയം കോളനിയിലെ കുടുംബങ്ങളും പങ്കെടുത്തു. ഓണപ്പുടവ ഏറ്റുവാങ്ങിയ ശേഷം മൂപ്പനും ഭാര്യ ചക്കിയും ചേർന്ന് നൃത്തം അവതരിപ്പിച്ചു. ചാലിയാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കൃഷ്ണൻകുട്ടി പാലക്കയം, പി. പ്രമീള, അസോസിയേഷൻ സെക്രട്ടറി വിൻസൻറ് എ. ഗോൺസാഗ, ഭാരവാഹികളായ മനോജ് ലാൽ, പി. വേണുഗോപാൽ, പി. ഹരിദാസൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.