'അമ്മക്കൊരു ഓണക്കോടി'യുമായി വിദ്യാർഥികൾ

കൊളത്തൂർ: എൻ.എസ്.എസ് യൂനിറ്റ് ദെത്തടുത്ത ഗ്രാമത്തിലെ അമ്മമാർക്കും സ്കൂളിലെ പാചകത്തൊഴിലാളികൾ, ആയമാർ എന്നിവർക്കും വിദ്യാർഥികൾ ഒാണക്കോടി നൽകി. കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിലാണ് 'അമ്മക്കൊരു ഒാണേക്കാടി' എന്ന പേരിൽ പരിപാടി നടത്തിയത്. പ്രിൻസിപ്പൽ ഇൻചാർജ് സി.വി. മുരളി ഉദ്ഘാടനം നിർവഹിച്ചു. ടി. മുജീബ്റഹ്മാൻ, കെ.എസ്. സുമേഷ്, ഷമീർ ഹസൻ, കെ.എൻ. നന്ദിനി, സി.വി. ഗിരിജ, സുധീർ അഹ്മദ് എന്നിവർ സംസാരിച്ചു. സമൂഹ തിരുവാതിരക്കളി, വിവിധ മത്സരങ്ങൾ, ഓണസദ്യ എന്നിവയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.