ആഭരണ മോഷണം: വീട്ടുജോലിക്കാരി അറസ്​റ്റില്‍

പെരിന്തല്‍മണ്ണ: ജോലിക്കുനിന്ന വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റുവെന്ന കേസില്‍ ജോലിക്കാരി അറസ്റ്റില്‍. അങ്ങാടിപ്പുറം ഓരാടംപാലം മുതുവറത്തൊടി സതിയെയാണ് (43) അറസ്റ്റുചെയ്തത്. പെരിന്തല്‍മണ്ണ എസ്.എം.യു.പി സ്‌കൂളിന് സമീപത്തെ വീട്ടിലാണ് ജോലിക്ക് നിന്നിരുന്നത്. ഇവിടെനിന്ന് അരപവൻ തൂക്കമുള്ള മോതിരവും മൂന്നുപവ‍​െൻറ സ്വര്‍ണവും നഷ്ടപ്പെട്ടതായ പരാതിയിലാണ് അറസ്റ്റ്. പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഗ്രേഡ് എസ്.ഐ ജോര്‍ജ്, വനിത സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജയമണി, ആമിന എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.