'കെപ്​കോ തൊഴിലാളികൾക്ക്​ ബോണസ്​ തീരുമാനമായി'

'കെപ്കോ തൊഴിലാളികൾക്ക് ബോണസ് തീരുമാനമായി' തിരുവനന്തപുരം: സർക്കാർ പൊതുമേഖല സ്ഥാപനമായ സംസ്ഥാന പൗൾട്രി വികസന കോർപറേഷനിലെ ജീവനക്കാർക്ക് പെർഫോമൻസ് അലവൻസ് കഴിഞ്ഞ വർഷത്തെക്കാൾ 1000 രൂപ വർധിപ്പിച്ചു. ബോണസ് പരിധിയില്ലാത്ത സ്ഥിരം ജീവനക്കാർക്ക് പെർഫോമൻസ് അലവൻസ് 28,000 രൂപയിൽനിന്ന് 29,000 ആയി വർധിപ്പിക്കാൻ മൃഗസംരക്ഷണ മന്ത്രിയുമായി നടന്ന ചർച്ചയിൽ തീരുമാനമായി. ദിവസ വേതന ജീവനക്കാർക്ക് പെർഫോമൻസ് അലവൻസും ഒരു മാസത്തെ വേതനം അഡ്വാൻസ് ആയും നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.