ബസിനടിയിൽപെട്ട് രണ്ട്​ ബൈക്ക് യാത്രക്കാർ മരിച്ചു

വള്ളിക്കുന്ന്: അമിതവേഗതയിൽ ലോറിയെ മറികടന്നെത്തിയ ബസിനടിയിൽപെട്ട് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. ചേളാരി ആലുങ്ങലിലെ കുറ്റിപാലക്കൽ വീട്ടിൽ കണ്ണച്ചൻതൊടി അബ്ദുൽ അസീസി​െൻറ മകൻ മുഹമ്മദ് ഫാസിൽ (19), ചേളാരി പടിക്കൽ സ്വദേശി തോട്ടോളി ചക്കാല സുലൈമാ​െൻറ മകൻ അമീൻ (18) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ ദേശീയപാതയിലെ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന്‍ വളവിലാണ് അപകടം. ചെട്ട്യാര്‍മാടുള്ള പമ്പില്‍നിന്ന് ബൈക്കില്‍ പെട്രോളടിച്ച് ചേളാരിയിലേക്ക് വരവെയാണ് യുവാക്കള്‍ അപകടത്തില്‍പെട്ടത്. വേങ്ങരയില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടം വരുത്തിയത്. അമിതവേഗത്തിലെത്തിയ ബസ് വളവില്‍ ലോറിയെ മറികടക്കുന്നതിനിടെ എതിര്‍ദിശയില്‍നിന്ന് വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസിനടിയിലേക്ക് പോയി. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനില്‍ നിന്നെത്തിയ എസ്.സി.പി.ഒ ദിനേശനും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫാസിൽ സംഭവസ്ഥലത്തും അമീന്‍ െമഡിക്കല്‍ കോളജില്‍ എത്തിയ ഉടനെയുമാണ് മരിച്ചത്. ഫാസിലി​െൻറ മാതാവ്: റംല. സഹോദരങ്ങള്‍: ഫവാസ്, ഫൗമിദ, ഫാത്തിമ ഫില്‍സ. സാബിറയാണ് അമീ​െൻറ മാതാവ്: സഹോദരങ്ങൾ: ഇരട്ട സഹോദരൻ ശമീന്‍, സഫ്‌വാന്‍, ഷബീബ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.