തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിലെ വാവുത്സവം ഇന്ന് സമാപിക്കും

തൃക്കണ്ടിയൂർ: ശിവക്ഷേത്രത്തിൽ എട്ടു ദിവസമായി നടക്കുന്ന വാവുത്സവം വ്യാഴാഴ്ച സമാപിക്കും. പാണി കൊട്ടി ഭണ്ഡാരമെഴുന്നെള്ളിപ്പും പഞ്ചവാദ്യത്തോടെ ഭണ്ഡാര കാവിലേക്ക് എഴുന്നള്ളത്തുമാണ് പ്രധാന ചടങ്ങുകൾ. ഉത്സവത്തി​െൻറ ഭാഗമായി പൊതിയിൽ നാരായണ ചാക്യാരുടെ ചാക്യാർകൂത്ത്, മുചുകുന്ന് പത്മനാഭൻ സംഘത്തി​െൻറ ഓട്ടന്തുള്ളൽ, വിഷ്ണുരാജ് ചെറുതാഴം, പ്രശാന്ത് പള്ളിപ്പാട്, പത്മകുമാർ മട്ടന്നൂർ, കരയടം ചന്ദ്രൻ, കലാനിലയം ഉദയൻ നമ്പൂതിരി , പനമണ്ണ ശശി, ചെറുപ്ലശ്ശേരി രാജേഷ്, ചെറുതാഴം ചന്ദ്രൻ മാരാർ, ചിറക്കൽ നിധീഷ് എന്നിവരുടെ തായമ്പകയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.