ദീപാവലി ദിനത്തിൽ കനോലി പ്ലോട്ടിൽ സഞ്ചാരികളുടെ തിരക്ക്

നിലമ്പൂർ: . വനംവകുപ്പി‍​െൻറ, ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമാണിത്. ജില്ലക്ക് അകത്തും പുറത്തുനിന്നുമായി രണ്ടായിരത്തിലധികം സഞ്ചാരികളാണ് ബുധനാഴ്ച ഇവിടെയെത്തിയത്. ബ്രിട്ടീഷുകാരുടെ കാലത്ത് നട്ടുപിടിപ്പിച്ച ലോകത്തിലെ ആദ‍്യത്തെ തേക്ക് തോട്ടമാണ് ആകർഷണം. ചാലിയാറിന് കുറുകെയുള്ള തൂക്കുപാലം കടന്നാണ് ഇവിടെ എത്തേണ്ടത്. ചാലിയാറി​െൻറയും കുറുവൻ പുഴയുടെയും സംഗമസ്ഥലത്തെ പ്രകൃതിരമണീയതയാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാന ഘടകം. വനം വകുപ്പി‍​െൻറ പാസോട് കൂടിയാണ് പ്രവേശനം. സ്വദേശികളായ മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് പത്തും വിദേശികളിൽ മുതിർന്നവർക്ക് 40ഉം കുട്ടികൾക്ക് 25 രൂപയുമാണ് നിരക്ക്. മൂവി കാമറകൾക്ക് 150ഉം സ്റ്റിൽ കാമറക്ക് 25 രൂപയും നൽകണം. പടം:3 വനം വകുപ്പി‍​െൻറ കനോലി പ്ലോട്ടിലെ സഞ്ചാരികളുടെ തിരക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.