സി.പി.എം ജില്ല സമ്മേളന സ്വാഗതസംഘം രൂപവത്​കരിച്ചു

മണ്ണാർക്കാട്: സി.പി.എം ജില്ല സമ്മേളനത്തി​െൻറ സ്വാഗതസംഘം രൂപവത്കരിച്ചു. റൂറൽ ബാങ്ക് ഹാളിൽ നടന്ന യോഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ എം. ചന്ദ്രൻ, പാലോളി മുഹമ്മദ്കുട്ടി, എൻ.എൻ. കൃഷ്ണദാസ്, കെ.വി. രാമകൃഷ്ണൻ, എം.എൽ.എമാരായ പി. ഉണ്ണി, പി.കെ. ശശി, കെ.വി. വിജയദാസ്, ജില്ല നേതാക്കളായ ടി.കെ. നാരായണദാസ്, പി. മമ്മിക്കുട്ടി, എൻ. കണ്ടമുത്തൻ, ആർ. ചിന്നക്കുട്ടൻ, എം. ഹംസ, ശാന്തകുമാരി, എം. ഉണ്ണീൻ എന്നിവർ സംസാരിച്ചു. 2001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. എം.ബി. രാജേഷ് എം.പി ചെയർമാനും പി.കെ. ശശി എം.എൽ.എ കൺവീനറുമാണ്. CAPTION സി.പി.എം ജില്ല സമ്മേളനത്തിനുള്ള സ്വാഗതസംഘ രൂപവത്കരണ യോഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.