ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടതുസർക്കാർ പരാജയം -^പി. ഉബൈദുല്ല എം.എൽ.എ

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടതുസർക്കാർ പരാജയം --പി. ഉബൈദുല്ല എം.എൽ.എ മലപ്പുറം: യു.ഡി.എഫ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കിയ പുരോഗതി അട്ടിമറിക്കാൻ ഇടതുസർക്കാർ ശ്രമിക്കുകയാണെന്ന് പി. ഉബൈദുല്ല എം.എൽ.എ പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്സ് ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാർ കോളജുകളില്ലാത്ത മണ്ഡലങ്ങളിൽ പുതിയ കോളജുകൾ അനുവദിച്ചു. എന്നാൽ, കോളജുകളിൽ അധ്യാപകരെ നിയമിക്കാനോ ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കാനോ ഉള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നില്ലെന്ന് എം.എൽ.എ പറഞ്ഞു. സി.കെ.സി.ടി ജില്ല പ്രസിഡൻറ് ഡോ. അബ്ദുറഹീം അധ്യക്ഷത വഹിച്ചു. പ്രഫ. പി. സലാഹുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി പ്രഫ. പി.ടി. ബഷീർ, പ്രഫ. ഷാഹിന മോൾ. ഡോ. ഐ.പി. അബ്ദുറസാഖ്, പ്രഫ. മൂസ സ്വലാഹി, സംസ്ഥാന ജനറൽ സെക്രട്ടറി ഷഹദ് ബിൻ അലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.