തുലാം മാസ വാവുത്സവം; നിള തീരത്ത്​ ആയിരങ്ങളെത്തി

ബലികർമങ്ങൾ തുടങ്ങി തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിലെ തുലാം മാസ വാവുത്സവത്തിന് വാവൊരിക്കലുമായി ആയിരങ്ങൾ നിള തീരത്തെത്തി. വ്യാഴാഴ്ച പുലർച്ച 2.30ന് തന്നെ 14 കർമികളുടെ സാന്നിധ്യത്തിൽ ബലികർമങ്ങൾക്ക് തുടക്കമായി. ബലി രശീതി കൗണ്ടറുകൾ നേരത്തേ തുറന്നതിനാൽ വിശ്വാസികൾക്ക് നേരത്തേതന്നെ രശീതി വാങ്ങി കർമങ്ങൾ നടത്താനായി. കടവുകളിലെല്ലാം മികച്ച സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രശീതി വാങ്ങി പടിഞ്ഞാറെ നടയിലൂടെ വന്ന് ബലികർമങ്ങളും ക്ഷേത്ര ദർശനവും കഴിഞ്ഞ് വടക്കെ നടയിലൂടെ പോകാനാണ് സൗകര്യങ്ങൾ ചെയ്തിരിക്കുന്നത്. വാവിനോടനുബന്ധിച്ച് ബുധനാഴ്ച രാത്രി ക്ഷേത്രത്തിൽ ദീപാരാധനക്കുശേഷം പ്രമോദ് ഐക്കരപ്പടിയുടെ ഭക്തിപ്രഭാഷണം ഉണ്ടായി. സേവാഭാരതിയുടെ നേതൃത്വത്തിൽ വാവിനെത്തിയവർക്ക് ചുക്ക് കാപ്പി വിതരണവുമുണ്ട്. ദേവസ്വം വക പ്രാതൽ വ്യാഴാഴ്ച നിള ഓഡിറ്റോറിയത്തിൽ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.