സു​രക്ഷ ഒരുക്കിയില്ലെങ്കിൽ ജോലിക്കെത്തില്ല ^കെ.ജി.എം.ഒ.എ

സുരക്ഷ ഒരുക്കിയില്ലെങ്കിൽ ജോലിക്കെത്തില്ല -കെ.ജി.എം.ഒ.എ മലപ്പുറം: ഹർത്താൽ, പണിമുടക്ക് ദിവസങ്ങളിൽ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ജോലിക്ക് ഹാജരാകില്ലെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടന. ജോലിക്ക് എത്തണമെങ്കിൽ വാഹനങ്ങൾക്ക് പൊലീസ് സംരക്ഷണം ലഭ്യമാക്കണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഹർത്താൽ ദിനത്തിൽ ഡ്യൂട്ടിക്ക് പുറപ്പെട്ട നിരവധി ഡോക്ടർമാരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തടയുകയും യാത്ര മുടക്കുകയുമുണ്ടായി. അന്ന് ഡ്യൂട്ടിക്ക് ഹാജരാവാൻ കഴിയാതിരുന്ന ഒതുക്കുങ്ങൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർക്ക് നേരെയുണ്ടായ അതിക്രമത്തിൽ ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. എ.കെ. റഉൗഫ്, ജില്ല പ്രസിഡൻറ് ഡോ. ഷംസുദ്ദീൻ, സെക്രട്ടറി ഡോ. ഫിറോസ് ഖാൻ, ഡോ. റഷീദ്, ഡോ. ഹംസ പാലക്കൽ, ഡോ. ഇ.ടി. സുരേഷ്, ഡോ. ഷാജു മാത്യൂസ്, ഡോ. ജുമാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.