ഇരുണ്ടകാലത്തെ പ്രതിരോധിക്കാൻ പരിഷത്തി​െൻറ സാംസ്കാരിക സംഗമം

വണ്ടൂര്‍: എതിര്‍ ശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്ന ഭരണകൂട നടപടികള്‍ക്കെതിരെ വരയും പാട്ടും അഭിനയവും സിനിമ പ്രദര്‍ശനവുമായി സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മ. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റിയാണ് തിരുവാലിയില്‍ 'ഇരുണ്ട കാലത്തെ കല' സാംസ്‌കാരിക സംഗമം സംഘടിപ്പിച്ചത്. മുതിര്‍ന്ന പരിഷത്ത് പ്രവര്‍ത്തകരായ വി.എം. കൊച്ചുണ്ണി, കെ. പത്മനാഭന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് തിരുവാലി, കോട്ടക്കല്‍ മുരളി, എ.കെ. വിജയ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച പാട്ടുകൾ, സതീഷ് ചളിപ്പാടം, വേണു പാലൂർ, സുബ്രഹ്മണ്യന്‍ അരിയല്ലൂർ, മനു കള്ളിക്കാട് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കൂട്ട ചിത്രംവര, ടി.വി. വേണുഗോപാല്‍ അവതരിപ്പിച്ച നാടകാവിഷ്‌കാരം, മമ്മദ്, മധു ജനാർദനന്‍ എന്നിവരുടെ സിനിമ നിരൂപണം തുടങ്ങിയ പരിപാടികളാണ് നടന്നത്. അഞ്ച് വിഭാഗങ്ങളായി 'കല എങ്ങനെ ഗ്രാമങ്ങളുടെ സാംസ്കാരിക മുന്നേറ്റത്തിന് പ്രയോജനപ്പെടുത്താം' വിഷയത്തിൽ ചര്‍ച്ച നടന്നു. ബഷീര്‍ ചുങ്കത്തറ, കെ.കെ. ജനാർദനൻ, ടി.വി. വേണുഗോപാല്‍, റിസ്‌വാന്‍, വി.ആർ. പ്രമോദ്, എം.എം. സചീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതാപ് ജോസഫി​െൻറ 'രണ്ടുപേര്‍ ചുംബിക്കുമ്പോള്‍' സിനിമ പ്രദര്‍ശിപ്പിച്ചു. തിരുവാലി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന ഏകദിന ക്യാമ്പിൽ മുന്നൂറോളം സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.