സി.ഇ.ഒ ജില്ല സമ്മേളനത്തിന് തുടക്കം

മലപ്പുറം: കോ-ഓപറേറ്റിവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) ജില്ല സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. സ്വാഗതസംഘം ചെയർമാൻ അഡ്വ. യു.എ. ലത്തീഫ് പതാക ഉയർത്തി. മാനവിക കൂട്ടായ്മ നിയുക്ത എം.എൽ.എ അഡ്വ. കെ.എൻ.എ. ഖാദർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഹാരിസ് ആമിയൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ പി. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, സി.വി. മുഹമ്മദ് നൗഫൽ, എ.കെ. മുഹമ്മദലി, ഹനീഫ പെരിഞ്ചീരി, സി.ഇ.ഒ ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, പി. ശശികുമാർ, വി. മുസ്തഫ, മുന്നയിൽ അബൂബക്കർ, വി.പി. അബൂബക്കർ, എൻ. അലവി, പി.കെ. ഉമർ, ടി.യു. ഉമർ, സി.എച്ച്. മുഹമ്മദ് മുസ്തഫ, വി.പി. കുഞ്ഞലവി, പി.ടി. അബ്ദുസ്സലാഹ് എന്നിവർ സംസാരിച്ചു. ബുധനാഴ്ച രാവിലെ പ്രകടനം, പ്രതിനിധി സമ്മേളനം, ഉപഹാര സമർപ്പണം, സപ്ലിമ​െൻറ് പ്രകാശനം എന്നിവ നടക്കും. photo: mplas ceo
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.