വേങ്ങരയിലെ ആറ്​ പഞ്ചായത്തുകളിലും സി.പി.എം നില മെച്ചപ്പെടുത്തി

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങര മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും സി.പി.എം നില മെച്ചപ്പെടുത്തി. ചുരുക്കം വാർഡുകളിലൊഴിച്ച് ഗണ്യമായ വോട്ടുവർധനയുണ്ടായതായാണ് പാർട്ടി കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ലീഗ് ശക്തികേന്ദ്രമായ വേങ്ങര പഞ്ചായത്തിൽ 30 ബൂത്തുകളിലും ഇടതിന് വോട്ടു കൂടി. യു.ഡി.എഫിന് മേൽകൈ ഉണ്ടായിരുന്ന രണ്ട് ബൂത്തുകളിൽ എൽ.ഡി.എഫിന് ഭൂരിപക്ഷമുണ്ട്. ഒന്നാം വാർഡ് കൊളപ്പുറം ആസാദ് നഗറിലെ 72ാം നമ്പർ ബൂത്തിലും ഏഴാം വാർഡ് ഗാന്ധിക്കുന്നിലെ 85ാം നമ്പർ ബൂത്തിലുമാണ് എൽ.ഡി.എഫ് ലീഡ് ചെയ്തത്. 11ാം വാർഡ് ചുള്ളിപറമ്പിലും എൽ.ഡി.എഫിന് ഗണ്യമായ വോട്ട് വർധനയുണ്ട്. പഞ്ചായത്തിൽ യു.ഡി.എഫിന് ആകെ മൂവായിരത്തോളം വോട്ടുകൾ കുറഞ്ഞു. പറപ്പൂർ പഞ്ചായത്തിലെ 22 ബൂത്തുകളിലും എൽ.ഡി.എഫ് നില മെച്ചപ്പെടുത്തി. മൂന്ന് ബൂത്തുകളിൽ ഇടതിന് മേൽകൈയുണ്ട്. യു.ഡി.എഫിന് 200 മുതൽ 250 വരെ വോട്ടി​െൻറ ലീഡുണ്ടായിരുന്ന ബൂത്തുകളിൽ മിക്കതിലും ലീഡ് 50 മുതൽ 40 വരെയായി ചുരുങ്ങി. കഴിഞ്ഞ ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ 5757 വോട്ടി​െൻറ ഭൂരിപക്ഷമുണ്ടായിരുന്ന യു.ഡി.എഫി​െൻറ പറപ്പൂരിലെ ലീഡ് 3234 ആയി ചുരുങ്ങിയതായി സി.പി.എം കേന്ദ്രങ്ങൾ പറയുന്നു. ഒതുക്കുങ്ങൽ പഞ്ചായത്തിലെ 26 ബൂത്തിലും 50 മുതൽ 100 വരെ വോട്ടു കൂടിയതായി എൽ.ഡി.എഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നു. യു.ഡി.എഫിന് ലീഡുണ്ടായിരുന്ന നാല് ബൂത്തുകളിൽ എൽ.ഡി.എഫ് മേധാവിത്വം നേടി. മുനമ്പത്ത്, കുരുണിയൻപറമ്പ്, ആട്ടീരി എന്നിവിടങ്ങളിലെ 131, 132, 133, 145 ബൂത്തുകളാണ് ഇടതിനൊപ്പമായത്. കൊളത്തുപറമ്പ് 129ാം ബൂത്തിൽ എൽ.ഡി.എഫ് ലീഡ് നിലനിർത്തി. കണ്ണമംഗലം പഞ്ചായത്തിൽ ആകെ 1195 വോട്ടി​െൻറ വർധനയുണ്ടായതായി പാർട്ടി കേന്ദ്രങ്ങൾ പറയുന്നു. 25 ബൂത്തിലും എൽ.ഡി.എഫ് നില മെച്ചപ്പെടുത്തി. ഉൗരകം പഞ്ചായത്തിൽ 20 ബൂത്തുകളിൽ എൽ.ഡി.എഫ് വോട്ടുകൾ കൂടി. എ.ആർ നഗർ പഞ്ചായത്തിലെ 24 ബൂത്തുകളിൽ എട്ടാം ബൂത്തിലൊഴിച്ച് എൽ.ഡി.എഫിന് വോട്ടു വർധനയുണ്ട്. നാലു ബൂത്തുകളിൽ എൽ.ഡി.എഫ് മേൽകൈ നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.