പ്രകാശപൂരിത പൊന്നാനി ഈ വർഷംതന്നെ

പൊന്നാനി: ഇ. ശ്രീധര​െൻറ നിർദേശപ്രകാരം പൊന്നാനി നടപ്പിലാക്കുന്ന പ്രകാശപൂരിത പൊന്നാനി പദ്ധതി ഈ വർഷംതന്നെ നടപ്പാക്കാൻ നഗരസഭാധികൃതർ തീരുമാനിച്ചു. ഒന്നാംഘട്ടത്തിൽ ബിയ്യം മുതൽ ചമ്രവട്ടം ജങ്ഷൻ വരെയുള്ള പൊതുമരാമത്തു റോഡുകളും കുണ്ടുകടവ് ജങ്ഷൻ മുതൽ വളവു വരെയും ചന്തപ്പടി മുതൽ ബസ്സ്റ്റാൻഡ് വരെയും പദ്ധതി നടപ്പാക്കും. രണ്ടാംഘട്ടത്തിൽ പുതുപൊന്നാനി മുതൽ പൊന്നാനി ടൗണിലൂടെ ചന്തപ്പടി വഴി ഗുലാബ്നഗർ വരെയുള്ള പഴയ ദേശീയപാതയിലും നഗരസഭയുടെ കീഴിലുള്ള പുതിയ ദേശീയപാതയായ ആനപ്പടി മുതൽ ചമ്രവട്ടം ജങ്ഷൻ വഴി പുതിയ ബൈപാസിലൂടെ കാലടി പഞ്ചായത്ത് അതിർത്തി പങ്കിടുന്ന സ്ഥലം വരെയുമാണ് പദ്ധതി നടപ്പാക്കുക. ഇതി​െൻറ വിശദമായ പ്രോജക്ട് റിപ്പോർട്ട് ഒക്ടോബറിൽതന്നെ ഡി.എം.ആർ.സി സമർപ്പിക്കും. ഒന്നാംഘട്ടത്തിൽ ചെലവു വരുന്ന തുക നഗരസഭയുടെ വാർഷിക പദ്ധതിയിൽതന്നെ ഉൾപ്പെടുത്തും. രണ്ടാംഘട്ടത്തിൽ എം.എൽ.എ ഫണ്ട് ഉൾപ്പെടെ മറ്റു ഫണ്ടുകളും വിനിയോഗിക്കും. എൽ.ഇ.ഡി സ്ഥാപിക്കുന്നതോടെ ഉൗർജ ചെലവ് കുറയും. നഗരസഭ പരിധിയിലുള്ള തെരുവുവിളക്കുകൾക്ക് നിലവിൽ വൈദ്യുതി ചാർജ് ആയി മാസം അഞ്ച് ലക്ഷം രൂപയാണ് കെ.എസ്.ഇ.ബിയിൽ അടക്കുന്നത്. ഇതു കൂടാതെ ഈ വിളക്കുകളുടെ അറ്റകുറ്റപ്പണികൾക്ക് മാസം ഒരു ലക്ഷം രൂപ വേറെയും ചെലവു വരും. എന്നാൽ, ഇത്രയും തുക ചെലവഴിച്ചിട്ടും ജനങ്ങൾക്ക് തൃപ്തികരമായ സേവനം ലഭിക്കുന്നില്ല എന്ന നഗരസഭ ഭരണസമിതിയുടെ കണ്ടെത്തലാണ് പുതിയ പദ്ധതിക്ക് വഴിയൊരുക്കിയത്. അറ്റകുറ്റപ്പണിക്കായുള്ള തുക പരസ്യ കമ്പനികളിൽനിന്ന് കണ്ടെത്താനാണ് നീക്കം. കെ.എസ്.ഇ.ബിയെ ആശ്രയിക്കാതെ തികച്ചും സ്വതന്ത്രമായി നഗരസഭക്കുതന്നെ തെരുവുവിളക്കുകൾ പരിപാലിക്കുന്ന രീതിയിലാണ് പ്രകാശപൂരിത പൊന്നാനി പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനായി പുതിയ വൈദ്യുതി കാലുകൾ സ്ഥാപിക്കും. ആധുനിക രീതിയിലുള്ള സംവിധാനമാണ് പൊന്നാനിയിൽ നടപ്പിലാക്കുന്നത്. കൊച്ചി മെട്രോയുടെ തെരുവുവിളക്കുകൾ സ്ഥാപിച്ച ഡി.എം.ആർ.സി സംഘമാണ് പൊന്നാനിയിലും സർേവ നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.