വിടാതെ മഴ; പൊന്നാനിയിലെ റോഡുകൾ തകർന്നു

പൊന്നാനി: നഗരസഭയിലെ വിവിധ റോഡുകൾ തകർന്ന് യാത്ര ദുഷ്കരമായി. മഴ പെയ്യുന്നതോടെ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് അപകട സാധ്യത വർധിക്കുകയാണ്. വിവിധ വാർഡുകളിലെ റോഡുകളും പ്രധാന റോഡുകളും കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ചെയ്യാൻ സാധിക്കാത്ത സ്ഥിതിയിലാണ്. അടുത്ത കാലത്ത് നിർമിച്ചതും അറ്റകുറ്റപ്പണി നടത്തിയതുമായ റോഡുകളും ഇത്തരത്തിൽ തകർന്നിട്ടുണ്ട്. നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ എം.എൽ.എ റോഡി​െൻറ തകർച്ച പൂർണമായി. നിറയെ കുഴികളുള്ളതിനാൽ ഇതുവഴി വാഹനങ്ങൾ പോകാൻ മടിക്കുകയാണ്. ഓട്ടോറിക്ഷ ഡ്രൈവർമാർ ഓട്ടം പോകാൻ തയാറാകാത്തതിനാൽ പ്രായമായവരും രോഗികളും പ്രയാസത്തിലാണ്. തൃക്കാവ് -നായരങ്ങാടി റോഡ് നിർമാണം പൂർത്തിയായി രണ്ടാഴ്ചക്കകം തകർന്നു. പലയിടത്തും ചളിക്കുളമായി മാറിയ ഈ റോഡിലൂടെ യാത്ര പ്രയാസകരമായിട്ട് ആഴ്ചകളായി. ദേശീയപാതയിലെ കുഴികൾ താൽക്കാലികമായി അടച്ചെങ്കിലും വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വൺ വേ റോഡ് പള്ളപ്രം പാലം ഇറങ്ങിയ ഭാഗത്ത് നിരവധി കുഴികളുണ്ട്. ഈശ്വരമംഗലം, ഈഴവത്തിരുത്തി, തെയ്യങ്ങാട്, മരക്കടവ്, ലൈറ്റ് ഹൗസ് തുടങ്ങി പല ഭാഗങ്ങളിലും റോഡുകൾ തകർന്നുകിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.