കായികതാരത്തിന്​ സ്വീകരണം

തിരൂർ: ജില്ല കായികമേളയിൽ ലോങ് ജംപിൽ സ്വർണവും ട്രിപ്പിൾ ജംപിൽ വെള്ളിയും 100 മീറ്റർ ഓട്ടത്തിൽ വെങ്കലവും നേടിയ തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി ഹരി സുബ്രഹ്മണ്യന് മുത്തൂർ കാരുണ്യ യൂത്ത് ക്ലബി​െൻറ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. മുത്തൂർ കടമ്പിൽ കൃഷ്ണൻകുട്ടി-ഷീജ ദമ്പതികളുടെ മകനാണ്. ചടങ്ങിൽ കാരുണ്യ പ്രസിഡൻറ് സി.വി. ജയേഷ് ഉപഹാരം നൽകി. വി. ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. വെളിയമ്പാട്ട് ഷാഫി, വാരിയത്ത് വിശ്വരാജ്, വി. സുബൈർ, കെ. രതീഷ് എന്നിവർ സംസാരിച്ചു. ഹരി സുബ്രഹ്മണ്യൻ സംസ്ഥാന ജൂനിയർ മീറ്റിൽ ലോങ് ജംപിൽ മൂന്നുതവണ സ്വർണം, 2015ൽ സംസ്ഥാന അമേച്വർ മത്സരത്തിൽ ലോങ് ജംപിൽ ഒന്നാം സ്ഥാനം, ഇൻറർ ക്ലബ് സംസ്ഥാന മീറ്റിൽ സ്വർണം എന്നിവ നേടിയിട്ടുണ്ട്. അഞ്ചുതവണ കേരള ടീമിൽ അംഗമായി. രണ്ടുതവണ മലപ്പുറം ജില്ല ബെസ്റ്റ് അത്ലറ്റിക്കായി തെരഞ്ഞെടുത്തു. മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു എടയൂർ: എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല സഹചാരി സ​െൻററി‍​െൻറ ഒന്നാം വാർഷികത്തി​െൻറ ഭാഗമായി വളാഞ്ചേരി സി.എച്ച് ഹോസ്പിറ്റലി​െൻറ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പൂക്കാട്ടിരി കൗക്കബുൽ ഇസ്ലാം മദ്റസയിൽ നടന്ന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. എടയൂർ ഗ്രാമപഞ്ചായത്ത് അംഗം വി.പി.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. അലി റഹ്മാനി കരേക്കാട് അധ്യക്ഷത വഹിച്ചു. അനീസ് ഫൈസി മാവണ്ടിയൂർ, മൊയ്തീൻ കുട്ടി മൗലവി, അസ്ലം പാലാറ, അബ്ദുസ്സുബ്ഹാൻ ഫൈസി, ചോലയിൽ കുഞ്ഞിപ്പ, തയ്യിൽ ഗഫൂർ, കുഞ്ഞിപ്പ മുസ്‌ലിയാർ, റഫീഖ്, ശംസുദ്ദീൻ ഫൈസി കൊളത്തൂർ, സഹീർ കൊളക്കാട് എന്നിവർ സംസാരിച്ചു. സഹചാരി കോഒാഡിനേറ്റർ ജബ്ബാർ പൂക്കാട്ടിരി സ്വാഗതവും റിയാസ് റഹ്മത്ത് നഗർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.