ഹാവൂ...! രക്ഷപ്പെട്ടു

മണ്ണാർക്കാട്: താരങ്ങളും രക്ഷിതാക്കളും ഒഫീഷ്യൽസും മഴ നനയാതിരിക്കാൻ കയറിനിന്ന താൽക്കാലിക ഷെഡ് ശക്തമായ കാറ്റിൽ തകർന്നുവീണു. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഈ സമയം അമ്പതിലേറെ പേർ പന്തലിലുണ്ടായിരുന്നു. പന്തലിലുള്ളവർ ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരുമ്പു പൈപ്പുകളും ടാർപോളിനും ഉപയോഗിച്ചാണ് പന്തൽ കെട്ടിയിരുന്നത്. കാറ്റിൽ കാലുകൾ വീഴുകയും ടാർപോളിൻ പറന്ന് മരക്കൊമ്പുകളിൽ ഉടക്കി നിൽക്കുകയും ചെയ്തു. ജാവലിൻ ത്രോയിൽ കൊല്ലങ്കോടിന് കോളടിച്ചു മണ്ണാർക്കാട്: സീനിയർ വിഭാഗം ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ മൂന്ന് മെഡലുകളും സ്വന്തമാക്കി കൊല്ലങ്കോട് ഉപജില്ല. ബി.എസ്.എസ്.എച്ച്.എസ്.എസിലെ കൗശിക് പി. ഗോപാൽ 42.80 മീറ്റർ ദൂരമെറിഞ്ഞ് സ്വർണം നേടിയപ്പോൾ സി. സജിത്ത് 39.30 മീറ്റർ എറിഞ്ഞു. മുതലമട ജി.എച്ച്.എസ്.എസിലെ വിദ്യാർഥിയാണ് സജിത്ത്. വെങ്കലം നേടിയ ഷിജു 38.23 മീറ്ററാണ് എറിഞ്ഞത്. ബി.എസ്.എസ്.എച്ച്.എസ്.എസിലെ വിദ്യാർഥിയാണ് ഷിജു. കൗശിക്കും ഷിജുവും സഹപാഠികളുമാണ്. സ്പാർക് ക്ലബിലാണ് ഇവരുടെ പരിശീലനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.