വാഫി സമ്മേളനം: വിസ്മയം തീര്‍ത്ത് 'ക്യൂ ഫോര്‍ ടുമാറോ'

കാളികാവ്: സംസ്ഥാന വാഫി-വഫിയ്യ കലോത്സവത്തി​െൻറ ഭാഗമായി അടക്കാകുണ്ട് വാഫി കാമ്പസിന് സമീപം അമ്പലക്കുന്ന് മൈതാനിയില്‍ നടന്ന 'ക്യൂ ഫോര്‍ ടുമാറോ'യില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 69 വാഫി കോളജുകളിലെ വിദ്യാര്‍ഥികള്‍ അണിനിരന്നു. സി.ഐ.സി കോ-ഓഡിനേറ്റര്‍ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി പ്രമേയ പ്രഭാഷണം നടത്തി. വിശാല മനസ്‌കതയോടെ സമൂഹത്തെ നോക്കിക്കാണണമെന്നും ധാര്‍മിക വിശുദ്ധി കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സംസ്ഥാന വാഫി ഫെസ്റ്റി​െൻറ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ് ക്യൂ ഫോര്‍ ടുമാറോ. ആറായിരത്തില്‍പരം ശുഭ്രവസ്ത്രധാരികള്‍ കൈകോര്‍ത്ത് നിന്നത് പുതുകാഴ്ചയായി. kalikavu wafi വാഫി കലോത്സവ ഭാഗമായി നടന്ന 'ക്യൂ ഫോര്‍ ടുമാറോ'
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.