എസ് .ഐ. പി. രൂപികരിച്ചു

. ചെർപ്പുളശ്ശേരി:സ്നേഹസാന്ത്വനം പാലിയേറ്റീവ് കെയർ ,നെല്ലായയുടെ ആഭിമുഖ്യത്തിൽ വല്ലപ്പുഴ ഹയർ സെക്കന്ററി സ്കൂളിലെ എൻ. എസ് .എസ് .വളണ്ടിയർമാരിൽ നിന്ന് വിദ്യാർത്ഥികളുടെ പാലിയേറ്റീവ് കെയറിലേക്കുളള ആദ്യ ചുവടു വെപ്പായ സ്റ്റൂഡൻസ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (എസ് .ഐ .പി) രൂപീകരിച്ചു. ഭാരവാഹികളായി ഗോപിക (പ്രസിഡണ്ട് ),ആതിര (സെക്രട്ടറി ),വനിത (ട്റഷറർ) എന്നിവരെ തെരഞ്ഞെടുത്തു. എൻ എസ് എസ് കോഓഡിനേറ്റർ മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ച യോഗം പാലിയേറ്റീവ് കെയർ പ്രസിഡന്റ് സലാം മാസറ്റർ ഉൽഘാടനം നിർവഹിച്ചു. എസ്. ഐ. പി ജില്ലാ കേ ഓഡിനേറ്റർ ത്വാഹിർ ,എസ് .ഐ. പി ജില്ലാ പ്രസിഡന്റ് മിധുൻ എന്നിവർ ക്ലാസെടുത്തു. ഉബൈദ് പാറക്കൽ,രാജേഷ് എന്നിവർ പ്രസംഗിച്ചു. എൻ. എസ് .എസ് .വളണ്ടിയമാരായ ആതിര സ്വാഗതവും ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.